ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം ഉൾപ്പെടെ നിരവധി അവസരങ്ങൾ
ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം ഉൾപ്പെടെ നിരവധി അവസരങ്ങൾ
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ചിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 36 വയസ്സിൽ താഴെ.
താൽപര്യമുളള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30 ന് രാവിലെ 11 ന് ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോൺ: 0477 2282015.
🛑സൗണ്ട് എൻജിനിയർ നിയമനം
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തിയേറ്ററിൽ സൗണ്ട് എൻജിനിയറിങ്ങിൽ ബിരുദം/ ഡിപ്ലോമയും ലോജിക് പ്രോ (Apple) സോഫ്റ്റ്‌വെയർ, ലൈവ് സൗണ്ട് എന്നീ മേഖലകളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഒരു സൗണ്ട് എൻജിനിയറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 32,550 രൂപയാണ് പ്രതിമാസ ശമ്പളം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം ജൂലൈ 3ന് രാവിലെ 10ന് ഹാജരാക്കേണ്ടതാണ്.
🛑 ഗസ്റ്റ് അധ്യാപക ഒഴിവ്
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2025-26 അധ്യയന വർഷത്തിൽ വോക്കൽ, വയലിൻ വിഭാഗങ്ങളിൽ ഒഴിവുള്ള ഓരോ തസ്തികകളിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ വയലിൻ വിഭാഗം ഉദ്യോഗാർഥികൾ ജൂലൈ 4ന് രാവിലെ 10നും വോക്കൽ വിഭാഗം ഉദ്യോഗാർഥികൾ ജൂലൈ 8ന് രാവിലെ 10നും കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്. എല്ലാ ഉദ്യോഗാർഥികളും നിശ്ചിത സമയത്തിന്റെ അര മണിക്കൂർ മുന്നേ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
🛑 ചെയർപേഴ്സൺ നിയമനം
സംസ്ഥാനത്ത് രൂപീകരിച്ച മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലേക്ക് (കോഴിക്കോട്) ചെയർപേഴ്സൺ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 15. വിശദ വിവരങ്ങൾക്ക് : www.ksmha.org.
Join the conversation