സെന്റര്‍ ഫോര്‍ ഡെവപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിൽ അവസരങ്ങൾ

സെന്റര്‍ ഫോര്‍ ഡെവപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിൽ അവസരങ്ങൾ

സെന്റര്‍ ഫോര്‍ ഡെവപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (C-DIT) ന് കീഴിലുള്ള ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിങ് ആന്റ് സെക്യൂരിറ്റി ഡിവിഷനിലെ ലേബല്‍ പ്രിന്റിങ് പ്രോജക്ടുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഇന്‍സ്‌പെക്ഷന്‍/ പാക്കിങ് അസിസ്റ്റന്റ് സ്റ്റാഫ് ഒഴിവിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജൂണ്‍ 25ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണം. 

സിഡിറ്റ് ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിങ് ആന്റ് സെക്യൂരിറ്റി ഡിവിഷനിലെ ലേബല്‍ പ്രിന്റിങ് പ്രോജക്ടിലേക്ക് ഇന്‍സ്‌പെക്ഷന്‍/ പാക്കിങ് അസിസ്റ്റന്റ് സ്റ്റാഫ് നിയമനം. 

കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസം വരെയാണ് നിയമനം. 
ആകെ ഒഴിവുകള്‍ 10.
പ്രായപരിധി  50 വയസില്‍ കൂടാന്‍ പാടില്ല. പ്രായം 24.06.2024 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത എസ്എസ്എല്‍സി വിജയം. 
അല്ലെങ്കില്‍ ഐടി ഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (തത്തുല്യ യോഗ്യത) ഉണ്ടായിരിക്കണം. പ്രിന്റിങ് സ്ഥാപനത്തില്‍ ജോലി ചെയ്ത് പരിചയം ഉണ്ടായിരിക്കണം. 

ഡേ/ നൈറ്റ് ഷിഫ്റ്റുകളിലായി ജോലി ചെയ്യേണ്ടി വരും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 675 രൂപ പ്രതിദിനം വേതനമായി ലഭിക്കും. 

മേല്‍പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 25 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അഭിമുഖ സമയത്ത് ഹാജരാക്കണം. 

തീയതി: ജൂണ്‍ 25, 2025
സ്ഥലം: സിഡിറ്റ്, തിരുവനന്തപുരം തിരുവല്ലം മെയിന്‍ ക്യാമ്പസ്. 
സമയം: രാവിലെ 11 മണി.

കൂടുതല്‍ വിവരങ്ങള്‍ക്ക്
വെബ്‌സൈറ്റ്: www.cdit.orgAPPLY NOW
My name SUJITH KUMAR PALAKKAD