പരീക്ഷ ഇല്ലാതെ ഇപ്പോൾ ജോലി നേടാവുന്ന ജോലി ഒഴിവുകൾ |Govt Job Vacancy 03/2026 Apply Now

Govt Job Vacancy 03/2026 Apply Now

കേരളത്തിലെ വിദ്യാഭ്യാസ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള താത്കാലിക സർക്കാർ ജോലി ഒഴിവുകൾ , ഓരോ ജില്ലയിലെയും ഒഴിവുകൾ അവയുടെ തസ്തികകൾക്കൊപ്പം താഴെ വിവരിക്കുന്നു.

തിരുവനന്തപുരം: ഡേറ്റ എൻട്രി ഓപ്പറേറ്റർ (വനിതാ കമ്മിഷൻ)

കേരള വനിതാ കമ്മിഷനിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്ലസ് ടുവും ആറു മാസത്തെ അംഗീകൃത ഡേറ്റ എൻട്രി കോഴ്സ് അല്ലെങ്കിൽ ഡി.സി.എ (DCA) പാസ്സായവർക്കും അപേക്ഷിക്കാം. പ്രതിദിനം 800 രൂപയാണ് വേതനം. താല്പര്യമുള്ള 18-40 പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 6-ന് രാവിലെ 9:30-ന് പി.എം.ജിയിലുള്ള കമ്മിഷൻ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

തിരുവനന്തപുരം: അക്കൗണ്ടന്റ് (ശിശു സംരക്ഷണ യൂണിറ്റ്)

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു. കൊമേഴ്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ളവർ മാർച്ച് 7-ന് രാവിലെ 11-ന് കുടപ്പനക്കുന്നിലെ സിവിൽ സ്റ്റേഷനിലുള്ള സബ് കളക്ടറുടെ ചേംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

കൊല്ലം: റേഡിയോഗ്രാഫർ ട്രെയിനി (മെഡിക്കൽ കോളേജ്)

കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോഗ്രാഫർ ട്രെയിനിയുടെ രണ്ട് ഒഴിവുകളുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന ഡി.ആർ.ടി (DRT) അല്ലെങ്കിൽ ഡി.ആർ.ആർ.ടി (DRRT) കോഴ്സ് പാസ്സായവർക്കും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവർക്കും അപേക്ഷിക്കാം. മാർച്ച് 5-ന് രാവിലെ 11-ന് സൂപ്രണ്ട് ഓഫീസിലാണ് അഭിമുഖം നടക്കുന്നത്.

പത്തനംതിട്ട: വിവിധ തസ്തികകൾ (മല്ലപ്പള്ളി താലൂക്ക് ആശുപത്രി)

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എച്ച്.എം.സിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് സഹായി, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, അക്കൗണ്ടന്റ്/ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. തസ്തികകൾക്ക് അനുസരിച്ച് മാർച്ച് 3, 4, 5 തീയതികളിൽ ആശുപത്രി ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0469-2682343 എന്ന നമ്പറിൽ ബന്ധപ്പെടാം.

എറണാകുളം: ഡയാലിസിസ് ടെക്നീഷ്യൻ (മെഡിക്കൽ കോളേജ്)

എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. പ്ലസ് ടു സയൻസും ഡയാലിസിസ് ടെക്നോളജിയിൽ ഡിപ്ലോമയോ ബി.എസ്.സിയോ ഉള്ളവർക്ക് അപേക്ഷിക്കാം. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. മാർച്ച് 3-ന് രാവിലെ 10-ന് എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖവും നടക്കും.

മലപ്പുറം: വിവിധ തസ്തികകൾ (പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി)

പൊന്നാനി മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അനസ്തീസിയ ടെക്നീഷ്യൻ, ഡോക്ടർ, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയും രജിസ്‌ട്രേഷനും ഉള്ളവർ മാർച്ച് 3-ന് രാവിലെ 11-ന് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളും ആധാർ പകർപ്പുമായി ഹാജരാകണം.
My name SUJITH KUMAR PALAKKAD