കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കമ്മ്യൂണിറ്റി വോളണ്ടിയർ ഒഴിവുകൾ

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ  കമ്മ്യൂണിറ്റി വോളണ്ടിയർ ഒഴിവുകൾ

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ  കമ്മ്യൂണിറ്റി വോളണ്ടിയർ ഒഴിവുകൾ.
കോഴിക്കോട് : കുടുംബശ്രീ ജില്ലാ മിഷന്‍ പരിധിയിലെ മൂടാടി തീരദേശ പഞ്ചായത്തില്‍ കമ്യൂണിറ്റി വോളണ്ടിയറെ നിയമിക്കും.
പഞ്ചായത്തിലെ തീരദേശ മേഖലയില്‍ വസിക്കുന്നവരും ഹയര്‍ സെക്കന്‍ഡറി/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മൂന്ന് വര്‍ഷം കുടുംബശ്രീ അംഗത്വമുള്ളവരുമാകണം.

ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം അപേക്ഷ ഗ്രാമപഞ്ചായത്ത് സിഡിഎസില്‍ സമര്‍പ്പിക്കണം.
അപേക്ഷയുടെ മാതൃക ഗ്രാമപഞ്ചായത്ത് സിഡിഎസ്/ജില്ലാ മിഷന്‍ ഓഫിസില്‍ ലഭിക്കും. 
ഫോണ്‍: 0495 2373066.

മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 16 ന്

മൃഗസംരക്ഷണ വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേയ്ക്ക് രാത്രികാല അടിയന്തിര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താൽകാലിക നിയമനം.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ  ജൂലൈ 16 ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ  ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ (ജില്ലാകോടതി പാലത്തിന് സമീപം) നടക്കും.

വെറ്ററിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് അവശ്യ യോഗ്യത. വെറ്ററിനറി ഒബ്‌സ്ട്രറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നിവ അഭിലഷണീയ യോഗ്യതയാണ്. 
ഫോണ്‍: 0477-2252431
My name SUJITH KUMAR PALAKKAD