വിവിധ ഓഫീസുകളിൽ അഞ്ചാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

വിവിധ ഓഫീസുകളിൽ അഞ്ചാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക്  അവസരങ്ങൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേയ്ക്ക് അഭിമുഖം നടത്തും. അഞ്ചാം ക്ലാസ് പാസ്സായ 20 വയസ് പൂർത്തിയാക്കിയ വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലൈ 28 രാവിലെ 11 മണിക്ക് കണ്ണൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റി സി.ഡി.എസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. 

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം,ഇമെയിൽ: keralasamakhya@gmail.com വെബ്‌സെറ്റ്: www.keralasamakhya.org. 

🛑 കേരള സർക്കാർ, വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ മലപ്പുറം ജില്ലയിലെ താത്കാലിക ഒഴിവിലേക്ക് വനിതാ ഉദ്യോഗാർഥികൾക്കായി ജൂലൈ 18ന് അഭിമുഖം നടക്കും. 

പത്താംക്ലാസ് വിജയമാണ് യോഗ്യത. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം രാവിലെ 10.30ന് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം.  keralasamakhya@gmail.com വെബ്സൈറ്റ്: www.keralasamakhya.org. 

🛑 പട്ടികവർഗ വികസനവകുപ്പിനു കീഴിൽ (STDD) പ്രോഗ്രാം കോ-ഓർഡിനേറ്റർ, ഐടി എക്സ്പേർട്ട്, അസിസ്റ്റന്റ്, കോ-ഓർഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ സംസ്ഥാന, ജില്ലാതലങ്ങളിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള വനാവകാശ നിയമ (FRA) യൂണിറ്റ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വിന്യസിക്കും. താത്പര്യമുള്ളവർ സി.വി. സഹിതം ജൂലൈ 31 വൈകിട്ട് 5നകം ഇ-മെയിൽ trdm.rec@gmail.com മുഖേന അപേക്ഷിക്കണം. 

🛑 വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, അനസ്‌തേഷ്യോളജി), സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് ജൂലൈ 21ന് അഭിമുഖം നടക്കും. എം.ബി.ബി.എസ് ബിരുദവും MD,TCMC, യും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
My name SUJITH KUMAR PALAKKAD