കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിൽ അവസരങ്ങൾ

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിൽ അവസരങ്ങൾ

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് (കെ-ഫോണ്‍) ല്‍   അവസരം. ഡിസ്ട്രിക്ട് ടെലികോം എക്‌സിക്യൂട്ടീവ് തസ്തികയിലാണ് പുതിയ നിയമനങ്ങള്‍ നടക്കുന്നത്. കേരള സര്‍ക്കാര്‍ സിഎംഡി മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുക. യോഗ്യരായവര്‍ക്ക് ആഗസ്റ്റ് 12 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
കെ-ഫോണില്‍ ഡിസ്ട്രിക്ട് ടെലികോം എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 08. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ റിക്രൂട്ട്‌മെന്റാണ് നടക്കുക.

പ്രായപരിധി: 40 വയസ് വരെ പ്രായമുള്ളവര്‍ക്ക്അപേക്ഷിക്കാം. 
യോഗ്യത 60 ശതമാനം മാര്‍ക്കോടെ ബിഇ/ ബിടെക് (ECE/EEE/EIE).

ടെലികോം ഡിവൈസ് ഓപ്പറേഷന്‍ & മെയിന്റനന്‍സ് മേഖലയില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 
അല്ലെങ്കില്‍ നെറ്റ് വര്‍ക്ക് ഓപ്പറേഷന്‍സ് സെന്റര്‍/ എന്റര്‍പ്രൈസ് ബിസിനസ് എന്നിവയില്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രായം, എക്‌സ്പീരിയന്‍സ് എന്നിവ 30.7.2025 അടിസ്ഥാനമാക്കിയാണ് പരിഗണിക്കുക.

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് കെ-ഫോണ്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക.

പുരുഷ/വനിതാ ഹോംഗാർഡുകളുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലയിൽ പുരുഷ/വനിതാ ഹോംഗാർഡുകളുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആർമി, നേവി, എയർഫോഴ്‌സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, ആസ്സാംറൈഫിൾസ്‌ തുടങ്ങിയസൈനിക അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ, ഫയർ ആന്റ്റെസ്ക്യൂ സർവ്വീസസ് എന്നീ സംസ്ഥാന സർവ്വീസുകളിൽ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്. 

പ്രായ പരിധി - 35 - 58. പ്രായംകുറഞ്ഞവർക്ക് മുൻഗണന നല്‌കുന്നതാണ്. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസ്സായിട്ടുള്ളവരും നല്ല ശാരീരിക ക്ഷമതയുള്ളവർക്കും അപേക്ഷിക്കാം. എസ്.എസ്.എൽ.സി പാസ്സായിട്ടുള്ളവരുടെ അഭാവത്തിൽ ഏഴാംസ്റ്റാർഡേർഡ് പാസ്സായിട്ടുള്ളവരെ പരിഗണിക്കും. ഏതെങ്കിലും സർക്കാർ സർവ്വീസിൽ ജോലിയുളളവർ അപേക്ഷിക്കാൻ യോഗ്യരല്ല.

അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ല ഫയർ & റെസ്ക്യൂ‌ സർവ്വീസസ്, ആലപ്പുഴ ഓഫീസിൽ ലഭ്യമാണ്. അപേക്ഷകൾ ഫയർ&റെസ്ക്യൂ സർവ്വീസസ് ജില്ലാ ഓഫീസിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കും.

അപേക്ഷകർ പ്രായം. മേൽവിലാസം, യോഗ്യത, മുൻകാല സർവ്വീസ് എന്നിവ സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. അവസാനതീയതി സെപ്റ്റംബർ 15. 
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0477-2230303.0477-2251211
My name SUJITH KUMAR PALAKKAD