മൃഗസംരക്ഷണ വകുപ്പിൽ വിവിധ അവസരങ്ങൾ

മൃഗസംരക്ഷണ വകുപ്പിൽ വിവിധ അവസരങ്ങൾ

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ പാരാവൈറ്റ് തസ്തികയിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ വഴി താത്കാലിക നിയമനം നടത്തും.അപേക്ഷകർ വി.എച്ച്.എസ്.ഇ. ലൈവ്സ്റ്റോക്ക് ഡെയറി പൗൾട്രി മാനേജെന്റ് കോഴ്‌സ് പാസ്സായിരിക്കണം.

അതോടൊപ്പം, കേരളാ വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ നിന്നു ലഭിച്ച ആറു മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്‌സ് - ഫാർമസി നഴ്‌സിംഗ് സ്റ്റൈപ്പൻഡറി ടെയിനിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

ഇവരുടെ അഭാവത്തിൽ എച്ച്.എസ്.ഇ. ലൈവ്സ്റ്റോക്ക് ഡെയറി പൗൾട്രി മാനേജ്മെന്റ് കോഴ്സ് വിജയിച്ചവരെയും.

അല്ലെങ്കിൽ വി.എച്ച്.എസ്.ഇ. നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എസ്.ഒ.എഫ്) അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ(ഡി.എഫ്.ഇ)/സ്മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ (എസ്.എഫ്)എന്നിവയിൽ ഏതെങ്കിലും കോഴ്‌സ് വിജയിച്ചവരെയും പരിഗണിക്കും. 

ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കളക്ടറേറ്റിലുള്ള മൃഗസംരക്ഷണ ഓഫീസിൽ ജൂലൈ 22ന് രാവിലെ 11ന് ഹാജരാകണം.

വെറ്ററിനറി സര്‍ജന്‍ അഭിമുഖം 21ന്  

മൃഗസംരക്ഷണവകുപ്പ് മല്ലപ്പളളി ബ്ലോക്കില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂലൈ 21 രാവിലെ 11 നാണ് അഭിമുഖം. യോഗ്യത: ബിവിഎസ്‌സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 0468 2322762
My name SUJITH KUMAR PALAKKAD