അറ്റൻഡന്റ്/ഹെൽപ്പർ തുടങ്ങി മറ്റു ജോലി ഒഴിവുകളും

ടാറ്റാ മെമ്മോറിയൽ സെന്ററിൽ അറ്റൻഡന്റ്/ഹെൽപ്പർ തുടങ്ങി മറ്റു ജോലി ഒഴിവുകളും

ടാറ്റാ മെമ്മോറിയൽ സെന്ററിൽ വിവിധ ജോലി ഒഴിവുകൾ.കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള ടാറ്റാ മെമ്മോറിയൽ സെന്ററിൽ അറ്റൻഡന്റ്,ട്രേഡ് ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ഓൺലൈനായി ജൂലായ് 20 വൈകീട്ട് 5.30 വരെ അപേക്ഷിക്കാൻ സാധിക്കും,കേന്ദ്ര സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ഇതാണ് സുവരണ്ണാവസരം.


രണ്ട് തസ്തികകളിലും 15 വീതം ഒഴിവാണുള്ളത്. ന്യൂ ചണ്ഡീഗഢിലെ ഹോമി ബാബ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലാണ് ഒഴിവുകൾ വന്നിട്ടുള്ളത്.

യോഗ്യത: പത്താംക്ലാസ് / തത്തുല്യവും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 25 കവിയരുത്.


അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.അവസാന തീയതി: ജൂലായ് 20 (വൈകീട്ട് 5.30 വരെ).

വിശദവിവരങ്ങൾ താഴെ നൽകിയ  വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നത് ആണ്, പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കുക.

അങ്കണവാടി വർക്കർ/ ഹെൽപർ

രാമമംഗലം രാമമംഗലം പഞ്ചായത്തിലെ വാർഡ് 13 ലെ 88–ാം നമ്പർ കോരങ്കടവ് അങ്കണവാടിയിൽ ക്രഷ് ഹെൽപർ നിയമനം. യോഗ്യത: പത്താംക്ലാസ്. ജൂലൈ 21നകം അപേക്ഷ പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫിസിൽ ലഭിക്കണം

മെക്കാനിക്ക് നിയമനം

മത്സ്യഫെഡിൻ്റെ ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെന്ററിൽ മെക്കാനിക്കുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്) എന്നീ ട്രേഡുകളിൽ യോഗ്യതയുള്ളവർക്കും ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. 

ഹൈഡ്രോളിക് പ്രസ്സിംഗ് മെഷീൻ ഉപയോഗിച്ച് എൻജിൻ്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 23നകം അപേക്ഷ സമർപ്പിക്കണം.

വിലാസം: ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ്, വലപ്പാട് പി.ഒ., തൃപ്രയാർ, പിൻ- 680567
ഫോൺ: 0487-2396106, 8113803232, 9526041111.
My name SUJITH KUMAR PALAKKAD