Search Kerala & Gulf Jobs

നവോദയ വിദ്യാലയങ്ങളിൽ ജോലി നേടാൻ അവസരം

നവോദയ വിദ്യാലയങ്ങളിൽ ജോലി നേടാൻ അവസരം 

നവോദയയിൽ 32 കൗൺസിലർ ഒഴിവുകൾ, സ്ത്രീകൾക്കും, പുരുഷന്മാർക്കും ഒഴിവുകളിൽ അപേക്ഷിക്കാം: ജവഹർ നവോദയ വിദ്യാലയങ്ങളിലെ കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ് റീജിയണിന് കീഴിലെ കേരളം, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ നവോദയ വിദ്യാലയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 

കേരളത്തിലെ 28 ഒഴിവുകളടക്കം ആകെ 32 ഒഴിവുകളാണുള്ളത്. ഓരോ വിദ്യാലയത്തിലും ഒരു പുരുഷൻ്റെയും ഒരു വനിതയുടെയും ഒഴിവുണ്ടാകും.

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ എംഎ/എംഎസ്‌സി, അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഗൈഡൻസ്, കൗൺസിലിങ് എന്നിവയിലുള്ള ഒരു വർഷത്തെ ഡിപ്ലോമ, പ്രാദേശികഭാഷയിലെ പ്രാവീണ്യം, സർക്കാർ/പൊതുമേ ഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗൈഡൻസിലും കൗൺ സിലിങ്ങിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം.

▪️പ്രായം: 2025 ഏപ്രിൽ ഒന്നിന് 28 -50. ശമ്പളം: 44,900 രൂപ.

▪️2023-ന് ശേഷം ഈ മേഖലയിൽ നിന്ന് എംഎ/എംഎസ്‌സി പൂർത്തിയാക്കിയവരെ പ്രവൃത്തിപരിചയമില്ലെങ്കിലും പരിഗണിക്കും. 

നവോദയയിൽ മുമ്പ് പ്രവൃത്തിപരിചയമില്ലാത്തവർ മുൻപ് ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. ഈ സർട്ടിഫിക്കറ്റിന്റെയും അപേക്ഷാഫോമിൻ്റെയും മാതൃകകളുടെ ലിങ്ക് തൃശ്ശൂർ നവോദയ വിദ്യാലയത്തിന്റെ  സൈറ്റിൽ ലഭിക്കും. വിശദവിവരങ്ങളും ഇതോടൊപ്പമുണ്ട്.

ജൂലായ് 15-ന് രാവിലെ 10-ന് തൃശ്ശൂർ മായന്നൂരിലുള്ള ജവഹർ നവോദയ വിദ്യാലയത്തിലാണ് അഭിമുഖം. 
ഫോൺ: 8075302504,9446209177
ഇമെയിൽ: jnvthrissur@gmail.com