ഏഴാംക്ലാസ് പാസായവർക്ക് കണ്ടിൻജന്റ് തൊഴിലാളി നിയമനം നടത്തുന്നു, ഓൺലൈനായി അപേക്ഷിക്കാം
കണ്ടിൻജന്റ് തൊഴിലാളി നിയമനം: ആഗസ്റ്റ് അഞ്ചിന് ഓൺലൈനായി അപേക്ഷിക്കാം
ഏഴാംക്ലാസ് പാസായവർക്ക് അവസരം
ആരോഗ്യ വകുപ്പിനു കീഴിലുള്ള ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ കൊതുകു നശീകരണ പ്രവർത്തനങ്ങളായ സ്പ്രേയിംഗ്, ഫോഗിങ്, സോഴ്സ് റിഡക്ഷൻ എന്നിവയ്ക്കായി കണ്ടിൻജന്റ് തൊഴിലാളികളെ താൽകാലികമായി നിയമിക്കും.18നും 40നും മധ്യേ പ്രായമുള്ള ഫീൽഡ് ഡ്യൂട്ടി ചെയ്യുവാൻ കായികക്ഷമതയുള്ള ഏഴാംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
ബിരുദധാരികൾ അപേക്ഷിക്കേണ്ടതില്ല. താൽപര്യമുള്ളവർ ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ ഗൂഗിൾ ഫോം രജിസ്റ്റർ എന്ന ലിങ്ക് വഴി അപേക്ഷിക്കണം.
മുൻപരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ബയോളജിസ്റ്റിന്റെ കാര്യാലയം, കൊട്ടാരം ബിൽഡിംഗ്, ജനറൽ ആശുപത്രി പരിസരം, ആലപ്പുഴ എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ
ചേലക്കര പോളിടെക്‌നിക് കോളേജിൽ നിലവിലുള്ള ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് ഒന്നിന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിനായി ഹാജരാകണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.
കരാര്‍ നിയമനം
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് നടക്കും. പ്രായപരിധി 45 (01.08.2025 അടിസ്ഥാനമാക്കി) യോഗ്യത: എംബിബിഎസ് ബിരുദം, ടിസിഎംസി രജിസ്‌ട്രേഷന്‍. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 0469 2683084
കമ്മ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്റര്‍
ഏഴംകുളം പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജി, ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം. പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 9539789854
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്
കുണ്ടറ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്കുള്ള താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: പി.ജി.ഡി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സിലുമുള്ള ഫസ്റ്റ് ക്ലാസ് ബിരുദം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂലൈ 31 ന് രാവിലെ 11ന് കോളേജില്‍ എത്തണം. ഫോണ്‍: 0474 2580866, 8547005066.
Join the conversation