സർവകലാശാലകളിൽ, വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

സർവകലാശാലകളിൽ, വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ പ്രധാന സർവകലാശാലളിൽ ക്ലാർക്ക്, ടെക്നീഷ്യൻ, പിആർഒ, ലൈബ്രേറിയൻ, റിസർച് അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് പുതിയ ജോലിവായ്പ്പുകൾ പ്രഖ്യാപിച്ചു. നിലവിലുള്ള ഒഴിവുകളിലേക്ക് താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. 
എല്ലാ ഒഴിവുകളും കരാർ അടിസ്ഥാനത്തിലായിരിക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കണം.


കാലിക്കറ്റ് സർവകലാശാല വന്നിട്ടുള്ള ജോലി ഒഴിവുകൾ

ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക – സെൻട്രൽ സോഫിസ്റ്റിക്കേറ്റഡ് ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയിൽ ഒഴിവ്.

▪️അവസാന തീയതി: ജൂലൈ 17
▪️വിജ്ഞാപനം: https://www.uoc.ac.in/

നൈറ്റ് വാച്ച്മാൻ – വയനാട് ചെതലയം ഗവേഷണ കേന്ദ്രത്തിൽ.
▪️ അഭിമുഖം തീയതി: ജൂലൈ 18
വേദി: ചെതലയം ഗോത്രപഠന ഗവേഷണ കേന്ദ്രം ഓഫീസിൽ

കേരള വെറ്ററിനറി സർവകലാശാല, തൃശൂർ വന്നിട്ടുള്ള ഒഴിവുകൾ 

വന്നിട്ടുള്ള തസ്തികകൾ:

▪️ക്ലാർക്ക് കം അക്കൗണ്ടന്റ്
▪️ലബോറട്ടറി ടെക്നിഷ്യൻ
▪️ഡെയ്‌ലി വേജ് ലേബർ
▪️നഴ്സിങ് അസിസ്റ്റന്റ്
▪️ഫാർമസി അസിസ്റ്റന്റ്
▪️ഫാർമസിസ്റ്റ്

കൂടുതൽ വിവരങ്ങൾക്ക് കേരള വെറ്ററിനറി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. www.kvasu.ac.in

കുസാറ്റ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല)

റിസർച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികകളിൽ 3 ഒഴിവ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 21
മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരു ഒഴിവ്.

ഓൺലൈൻ അപേക്ഷ അവസാന തീയതി: ജൂലൈ 24
വിജ്ഞാപനത്തിനായി: www.cusat.ac.in

മഹാത്മാ ഗാന്ധി സർവകലാശാല, കോട്ടയം

സെൻറർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഓൺലൈൻ എംഎ ഇംഗ്ലീഷ് കോഴ്സ് കോ-ഓർഡിനേറ്റർ തസ്തികയിൽ ഒരു ഒഴിവ്.
▪️അപേക്ഷ അയയ്ക്കേണ്ട ഇമെയിൽ: recruitmentada7@mgu.ac.in
▪️ഒരു വർഷത്തെ കരാർ നിയമനം.

എല്ലാ അപേക്ഷകളും നിയമന ഏജൻസികളുടെ വെബ്സൈറ്റുകൾ വഴി അല്ലെങ്കിൽ നേരിട്ട് നൽകിയ ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കേണ്ടതാണ്.
അപേക്ഷിക്കുമ്പോൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സൂക്ഷ്മമായി പരിശോധിക്കു
My name SUJITH KUMAR PALAKKAD