അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് നിയമന അറിയിപ്പ്
Anganwadi job vacancies Kerala 2026
അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തി
കകളിലേക്ക് നിയമന അറിയിപ്പ്; Anganwadi job vacancies Kerala 2026
അങ്കണവാടികളിൽ ജോലി അന്വേഷിക്കുന്നവർക്കു ഇതാണ് അവസരം: സംസ്ഥാനത്തെ വിവിധ ഐ.സി.ഡി.എസ് പ്രോജക്ടുകളുടെ കീഴിലുള്ള അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള യോഗ്യരായ വനിതകൾക്ക് അപേക്ഷിക്കാം
1.ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് – ഏലൂർ മുനിസിപ്പാലിറ്റി ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം
ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റിയിലെ 92-ാം നമ്പർ അങ്കണവാടിയിൽ ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം.
യോഗ്യതാ വ്യവസ്ഥകൾ:
ഏലൂർ മുനിസിപ്പാലിറ്റിയിലെ 28-ാം വാർഡിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് മാത്രം.
പ്രായപരിധി: 01.01.2026-ന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാത്തവരും.
ശാരീരിക ശേഷിയുണ്ടായിരിക്കണം.
വർക്കർ തസ്തികയ്ക്ക്: പന്ത്രണ്ടാം ക്ലാസ് പാസ്.
ഹെൽപ്പർ തസ്തികയ്ക്ക്: പത്താം ക്ലാസ് പാസ്.
അപേക്ഷിക്കുന്ന വിധം:
അപേക്ഷകൾ ജൂൺ 6 വൈകിട്ട് 5 മണിക്ക് മുമ്പായി മൂപ്പത്തടം മില്ലുപടിയിൽ പ്രവർത്തിക്കുന്ന ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.
അപേക്ഷാ മാതൃക: ആലങ്ങാട് ഐ.സി.ഡി.എസ് ഓഫീസ്, ഏലൂർ മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾ: 99467 35290
More job vacancies kerala
2. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് – അങ്കണവാടി ഹെൽപ്പർ ഒഴിവ്
കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ സെന്റർ നമ്പർ 32 അങ്കണവാടി കം ക്രഷിൽ ഹെൽപ്പർ ജോലി ഒഴിവുകൾ 29-മെയ് മുമ്പായി അപേക്ഷ സമർപ്പിക്കുക.
യോഗ്യതാ വ്യവസ്ഥകൾ:
കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകൾ.
പ്രായം: 18-നും 35-നും മധ്യേ.
വിദ്യാഭ്യാസം: എസ്.എസ്.എൽ.സി. പാസ്.
അപേക്ഷിക്കുന്ന വിധം:
മേയ് 29-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479-2442059
3.മലപ്പുറം അർബൻ ഐ.സി.ഡി.എസ് പ്രോജക്ട് – വർക്കർ, ഹെൽപ്പർ ഒഴിവുകൾ
മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് മലപ്പുറം അർബൻ പ്രോജക്ട് ഓഫീസിന്റെ കീഴിൽ മലപ്പുറം നഗരസഭാ പരിധിയിലുള്ള അങ്കണവാടികളിലെ വർക്കർ, ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യതാ വ്യവസ്ഥകൾ:
അപേക്ഷകർ മലപ്പുറം നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരായ വനിതകൾ ആയിരിക്കണം.
പ്രായപരിധി: 2026 ജനുവരി 1-ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സിൽ കവിയാത്തവരും.
പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ്.
അങ്കണവാടി വർക്കർ തസ്തികയ്ക്ക്: പത്താം ക്ലാസ് പാസ്.
ഹെൽപ്പർ തസ്തികയ്ക്ക്: പത്താം ക്ലാസ് പാസാകാത്തവർ (യോഗ്യത പ്രത്യേകം ശ്രദ്ധിക്കുക).
തെളിവു രേഖകൾ:
- വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി, സ്ഥിരതാമസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം വയ്ക്കണം.
അപേക്ഷിക്കുന്ന വിധം:
പൂരിപ്പിച്ച അപേക്ഷകൾ മെയ് 19 മുതൽ ജൂൺ 3 വൈകിട്ട് അഞ്ചിനകം ഓഫീസിൽ ലഭിക്കണം.
അപേക്ഷാ ഫോമും മറ്റു വിവരങ്ങളും താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാണ്:
ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് മലപ്പുറം അർബൻ, മുണ്ടുപറമ്പ് പി.ഒ, മലപ്പുറം - 676509

Join the conversation