കെ റെയിലിൽ വിവിധ യോഗ്യതയുള്ളവർക്ക് ജോലി അവസരങ്ങൾ
കെ റെയിലിൽ വിവിധ യോഗ്യതയുള്ളവർക്ക് ജോലി അവസരങ്ങൾ
കേരള റെയിൽ ഡിവലപ്പ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ) K-RAIL (ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അവസരങ്ങൾ വന്നിട്ടുണ്ട്,
യോഗ്യത: CA ഇന്റർ, കമ്പനി അക്കൗണ്ട്സ്, ടാക്സേഷനിൽ 5 വർഷ പ്രവൃത്തിപരിചയം.
പ്രായം: 35 വയസ്സ് കവിയരുത് (31.12.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷ തപാലായി അയക്കേണ്ട വിലാസം: Managing Director, Kerala Rail Development Corporation Limited, Vazhuthacaud, Thiruvanathapuram-695014.
അപേക്ഷയുടെ പകർപ്പ് അയക്കേണ്ട ഇമെയിൽ ഐഡി: krdclgok@gmail.com. അവസാന തീയതി: ഓഗസ്റ്റ് 3.
ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനിയെ ആറ് മാസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയാണ് പ്രതിമാസ സ്റ്റൈപന്റ്. എസ് എസ് എൽ സി, സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് / ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദമാണ് യോഗ്യത. തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. 18-36 ആണ് പ്രായപരിധി. രണ്ട് ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 22 ന് രാവിലെ 11.30 ന് സ്റ്റേറ്റ് ലൈബ്രേറിയിൽ ഇന്റർവ്യൂവിന് എത്തണം.
സീനിയർ റസിഡന്റ് അഭിമുഗം
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, അനസ്‌തേഷ്യോളജി), സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് ജൂലൈ 21ന് അഭിമുഖം നടക്കും. എം.ബി.ബി.എസ് ബിരുദവും MD,TCMC, യും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
Join the conversation