ഇന്ന് മുതൽ ജോലി നേടാവുന്ന സർക്കാർ സ്ഥാപനങ്ങളിലെ തത്കാലിക ജോലി ഒഴിവുകൾ, പരീക്ഷ ഇല്ലാതെ ജോലി നേടാൻ അവസരം

ഇന്ന് മുതൽ ജോലി നേടാവുന്ന സർക്കാർ സ്ഥാപനങ്ങളിലെ തത്കാലിക ജോലി ഒഴിവുകൾ, പരീക്ഷ ഇല്ലാതെ ജോലി നേടാൻ അവസരം

സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം 10ന്

ജില്ലാ പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, പ്രീ മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്ക് ജൂലൈ ഒൻപതിന് നടത്താനിരുന്ന സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം ജൂലൈ 10ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു. ജില്ലാ ഐ ടി ഡി പി ഓഫീസിലാണ് അഭിമുഖം. 
ഫോൺ: 0497 700357.

ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ

തവനൂർ അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സിലേക്ക് പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ലിങ്ക് ഇവിടെ ലിങ്ക് വഴി അപേക്ഷിക്കാം. 
ഫോൺ: 9495999658, 9072370755

താല്‍കാലിക നിയമനം

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 10, 11, 14 തീയതികളില്‍ അഭിമുഖം നടത്തും. തസ്തികകളും അഭിമുഖ തീയതികളും:

 ▪️കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗം): ജൂലൈ 11
 
▪️ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, സിവില്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങള്‍): ജൂലൈ 10

▪️ട്രേഡ് ഇന്‍സ്ട്രക്ടര്‍ (സിവില്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങള്‍): ജൂലൈ 10

 ▪️ട്രേഡ്‌സ്മാന്‍ (വെല്‍ഡിങ്, ഫൗണ്ടറി, ടര്‍ണിങ്, ഇന്‍സ്ട്രുമെന്റ് മെക്കാനിക് വിഭാഗങ്ങള്‍): ജൂലൈ 14
 
▪️ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗം): ജൂലൈ 11

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും തിരിച്ചറിയല്‍ രേഖകളും സഹിതം അതത്  തീയതികളില്‍ രാവിലെ 10 മണിക്ക് മുന്‍പായി അഭിമുഖത്തിനായി കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ ജൂലൈയില്‍ തുടങ്ങുന്ന മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷം,ഒരു വര്‍ഷം, ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. ബിരുദം, പ്ലസ്ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകള്‍ക്കാണ് അവസരം. ഫോണ്‍: 7994449314

ഗസ്റ്റ് അധ്യാപക ഒഴിവ്

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കെമിസ്ട്രി ലക്ച്ചറര്‍, ഫിസിക്കല്‍ എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ജൂലൈ 10ന് രാവിലെ 11 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അഗ്നിവീർവായു റിക്രൂട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു
 
അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ അഗ്നിവീര്‍ വായുസേനയിലേക്ക് റിക്രുട്ട്‌മെന്റ് നടത്തുന്നു. 2025 ജൂലൈ 11ന് രാവിലെ 11 മുതല്‍ 31 ന് രാത്രി 11 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2005 ജൂലൈ രണ്ട് മുതല്‍ 2009 ജനുവരി രണ്ടു വരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരും അവിവാഹിതരുമായ സ്ത്രീ-പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതകള്‍ക്കും വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വേണ്ടി www.agnipathvayu.cdac.in സന്ദര്‍ശിക്കുക.

അഭിമുഖം നടത്തുന്നു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നിഷ്യൻ  നിയമനത്തിന് ജൂലൈ 29 ന് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
My name SUJITH KUMAR PALAKKAD