ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ |BSF Constable Jobs -2025 Apply Now

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ |BSF Constable Jobs -2025 Apply Now

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം ഇപ്പോൾ പ്രസിദ്ധീകരിച്ചു. 3588 ഒഴിവാണ് ഇപ്പോൾ ഉള്ളത് (പുരുഷൻ-3406, വനിത-182 ഒഴിവുകൾ).വിവിധ ട്രേഡുകളിലായാണ് ഒഴിവുകൾ വന്നിരിക്കുന്നത്. പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 
ശമ്പള സ്കെയിൽ 21,700-69,100 രൂപയും മറ്റ് ആനു കൂല്യങ്ങളും ഉണ്ടായിരിക്കും.


ട്രേഡുകൾ: കോബ്ലർ, ടെയ്ലർ, കാർപ്പെന്റർ, പ്ലംബർ, പെയിൻ്റർ, ഇലക്ട്രിഷ്യൻ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, ബർ, സ്വീപ്പർ, വെയ്റ്റർ, പമ്പ് ഓപ്പറേറ്റർ, അപ് ഹോൾസ്റ്റർ, ഖോജി. (ഓരോ ട്രേഡിലും പുരുഷന്മാർക്കും വനിതകൾക്കും നീക്കി വെച്ചിട്ടുള്ള ഒഴിവുകൾ അറിയാൻ പട്ടിക കാണുക).

പ്രായം: 18-25. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാ ക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ എസ്‌സി, എസ്ട‌ി, ഒബിസി വിഭാഗക്കാർക്ക് കേന്ദ്ര ഗവ. ചട്ടങ്ങളനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത:
എല്ലാ ട്രേഡുകളിലേക്കും പത്താംക്ലാസ് വിജയമാണ് അടി സ്ഥാനയോഗ്യത. ഇതിനുപുറമേ ഓരോ ട്രേഡിലേക്കും ആവശ്യമായ യോഗ്യതകൾ ചുവടെ പറയുന്നു 

കോബ്ലർ, ടെയ്‌ലർ, വാഷർ മാൻ, ബാർബർ, സ്വീപ്പർ, ഖോജി/സൈസി ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യമുള്ളവരായിരിക്കണം. ഇവർക്ക് ട്രേഡ് ടെസ്റ്റ് കൂടി ഉണ്ടാവും.

കുക്ക്, വാട്ടർ കാരിയർ, വെയ്റ്റർ എന്നീ ട്രേഡുകളിലേക്ക് നാഷണൽ സ്റ്റിൽ ഡിവലപ്മെൻ്റ് കോർപ്പറേ ഷൻ നടത്തുന്നതോ അംഗീകരിച്ച തോ ആയ ഫുഡ് പ്രൊഡക്ഷൻ/കിച്ചൻ ലെവൽ വൺ കോഴ്‌സ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

കാർപ്പെന്റർ, പ്ലംബർ, പെയിൻ്റർ, ഇലക്ട്രീഷ്യൻ, പമ്പ് ഓപ്പറേറ്റർ, അപ് ഹോൾസ്റ്റർ എന്നീ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ ഐടിഐ അല്ലെങ്കിൽ ഒരുവർഷത്തെ ഐടിഐയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരോ ആയിരിക്കണം.

ശാരീരികക്ഷമത: പുരുഷൻമാർക്ക് 165 സെമിയും (എസ്‌ടി വിഭാഗം-160 സെമീ) വനിത കൾക്ക് 155 സെമീയും (എസ്ടി വിഭാ ഗം-148 സെമീ) ഉയരം വേണം. പുരുഷന്മാർക്ക് 75-80 സെമി നെഞ്ചളവ് ഉണ്ടായിരിക്കണം.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവര ങ്ങൾക്കും അപേക്ഷിക്കുന്നതിനു 
വെബ്സൈറ്റ് സന്ദർശിക്കുക. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 24.

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു
My name SUJITH KUMAR PALAKKAD