ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു |Clerk Vacancy Interview Apply Now
ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു |Clerk Vacancy Interview Apply Now
ഗ്രാമപഞ്ചായത്തിൽ അസി. എഞ്ചിനീയറുടെ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു.
ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭികാമ്യം.
അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22 ന് രാവിലെ 11 മണിക്ക് കണ്ണൂർ കല്യാശ്ശേരി പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് എത്തണം
ട്രേഡ്‌സ്മാൻ അഭിമുഖം 23ന്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, ടർണിങ്, വെൽഡിംഗ് വിഭാഗങ്ങളിൽ ട്രേഡ്‌സ്മാൻ തസ്തികകളിലെ താൽക്കാലിക ഒഴിവുകളിലേക്ക് 23 ന് സ്കൂളിൽ അഭിമുഖം നടക്കും. ബന്ധപ്പെട്ടവിഷയത്തിൽ നേടിയ ടി എച്ച്എസ്എൽസി/ ഐറ്റിഐ/വിഎച്ച്എസ്ഇ അടിസ്ഥാന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ അസൽ യോഗ്യതാസർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 23 രാവിലെ 10 ന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472-2812686, 9400006460.
ലക്ചറർ കൂടിക്കാഴ്ച
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ തസ്തികയിലേക്ക് ജൂലൈ 22 രാവിലെ 10.30 മുതൽ കൂടിക്കാഴ്ച നടക്കും. 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ബിരുദമാണ് യോഗ്യത. എം.ടെക്, പ്രവൃത്തിപരിചയം എന്നിവ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
താല്‍ക്കാലിക നിയമനം
അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. യു.ജി.സി ചട്ടപ്രകാരം യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 22 രാവിലെ 10.30ന് കോളജില്‍ അഭിമുഖം/ പരീക്ഷക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് : www.cea.ac.in ഫോണ്‍: 04734231995.
Join the conversation