ജനറൽ ആശുപത്രികളിൽ അവസരങ്ങൾ/ hospital jobs

ജനറൽ ആശുപത്രികളിൽ അവസരങ്ങൾ/ hospital jobs

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സീനിയർ പെർഫ്യൂഷനിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 3 ന് രാവിലെ 11 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

യോഗ്യത: കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയിൽ ബി.എസ്.സി ഡിഗ്രിയും പെർഫ്യൂഷനിസ്റ്റായി 5 വർഷത്തെ പ്രവൃത്തി പരിചയവും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

2) കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു.

ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.
അപേക്ഷകർ കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
ഒഴിവുള്ള അഞ്ചു തസ്തികകളിലേക്കാണ് നിയമനം.

പ്രായപരിധി: 41 വയസ്സ്.
ശമ്പളം: പ്രതിമാസം 25,740
താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 3-ന് വൈകിട്ട് 5 മണിക്ക് ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം: hdsgmchkollam@gmail.com.
My name SUJITH KUMAR PALAKKAD