ടിക്കറ്റ് ഇഷ്യൂവർ കം മാസ്റ്റർ ജോലി ഒഴിവ്| KSINC ticket issuer Apply Now

ടിക്കറ്റ് ഇഷ്യൂവർ കം മാസ്റ്റർ ജോലി ഒഴിവ്| KSINC ticket issuer Apply Now

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (KSINC) ടിക്കറ്റ് ഇഷ്യൂവർ കം മാസ്റ്ററിന്റെ ഒരൊഴിവിലേക്ക് (ജനറൽ) അപേക്ഷിക്കാം.കരാർ നിയമനമാണ്.
ശമ്പളം: 28,100 രൂപ,
യോഗ്യത: പ്രീഡിഗ്രി/പ്ലസ്ടു. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ആശയ വിനിമയശേഷിയുണ്ടായിരിക്കണം

മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ അംഗീകൃത കണ്ടക്ടർ ലൈസൻസ്. കെഎസ്ആർടിസി/എസ്ഡബ്ല്യുടിഡിയിൽ സ്റ്റേഷൻ മാസ്റ്ററായി പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. (യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക)
പ്രായം: 62 വയസ്സ് കവിയരുത്.

അപേക്ഷ തപാലായി അയക്കേണ്ട വിലാസം: The Managing – Director, Kerala Shipping and inland Navigation Corporation – Limited, 63/3466, Udaya Nagar Road, GandhiNagar, Kochi 20, Kerala. അവസാന തീയതി ഓഗസ്റ്റ് 2
വെബ്സൈറ്റ്: ksinc.kerala.gov.in


കണ്ടന്റ് ഡെവലപർ ഒഴിവ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻ.എം.സി.എൻ പ്രോജക്ടിൽ കണ്ടന്റ് ഡെവലപ്പർ തസ്തികയിൽ കരാർ നിയമനം നടത്തും. ഒരു ഒഴിവാണുള്ളത്. ഐ ടിയിൽ ബി.എസ്.സി അല്ലെങ്കിൽ ബി.ടെക് ആണ് യോഗ്യത. ടെലിമെഡിസിനിലെ പ്രവൃത്തിപരിചയം അഭികാമ്യം. 

പ്രതിമാസ വേതനം 50,000 രൂപ. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 4 ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

ചേർപ്പ് സാന്ത്വനം ബഡ്സ് സ്കൂളിൽ നിയമനം

ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി പ്രകാരം ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ സാന്ത്വനം ബഡ്‌സ് സ്‌കൂളിലേക്ക് കായിക പരിശീലനം, സ്പീച്ച് തെറാപ്പി എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് രണ്ട് വരെ ചേർപ്പ് ഐ.സി.ഡി.എസ് ഓഫീസിൽ സമർപ്പിക്കാം. 

ചേർപ്പ് ബ്ലോക്ക് പരിധിയിലുള്ള താമസക്കാർക്ക് മുൻഗണന. വിശദ വിവരങ്ങൾക്ക് ചേർപ്പ് ബ്ലോക്ക് ഓഫിസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടുക. ഫോൺ : 0487-2348388
My name SUJITH KUMAR PALAKKAD