കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ ജോലി| KSWDC Job 2025 Apply Now
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ ജോലി| KSWDC Job 2025 Apply Now
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ (KSWDC) ജില്ലാ കോർഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഒഴിവ്: 14 (ജനറൽ-6, ഇടിബി-2, എസ്‌സി-2, എൽസി/എഐ-1, ഇഡബ്ല്യുഎസ്-1, ഒബിസി-1, മുസ്‌ലിം-1)
ശമ്പളം: 30,000-31,500 രൂപ,
യോഗ്യത: എം ബി എ (ഫിനാൻസ്)/ എംകോം (ഫിനാൻസ്). ബാങ്കിങ്/ഫിനാൻഷ്യൽ സ്ഥാപനങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷ പ്രവൃത്തിപരിചയം.
പ്രായം: 45 വയസ്സ് കവിയരുത് (01.052025 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്). സംവരണവിഭാഗങ്ങൾക്ക്
നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കണം: വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശി ക്കുക. അപേക്ഷ സമർപ്പിക്കേണ്ട (5PM).
അവസാന തീയതി: ജൂലായ് 31 ഫോൺ: 0471-2454570, 9496015015. വെബ്‌സൈറ്റ്:
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പുനലൂര്‍ നെല്ലിപ്പള്ളി സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയുടെ റഗുലര്‍ ബികോം ബിരുദം, സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്. ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍, കോറല്‍ഡ്രോ, പൈതണ്‍ പ്രോഗ്രാമിങും പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 10ന് നടത്തുന്ന എഴുത്തു പരീക്ഷ/ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍: 0475-2229670.
Join the conversation