കേരള ടൂറിസം ഡിപ്പാർട്മെന്റിൽ ജോലി അവസരം|KTDC Jobs Apply now 2025

കേരള ടൂറിസം ഡിപ്പാർട്മെന്റിൽ ജോലി അവസരം|KTDC Jobs Apply now 2025

കേരള ടൂറിസം ഡിപ്പാർട്മെന്റിൽ ജോലി 
KTDC: 12 ബിൽ ക്ലാർക്ക്, അസി.കുക്ക് തിരുവനന്തപുരം കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KTDC) ബിൽ ക്ലാർക്ക്, അസിസ്റ്റന്റ് കുക്ക് തസ്തികയിൽ കരാർനിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.അവസാന തീയതി: ജൂലായ് 14.

ജോലി : ബിൽ ക്ലാർക്ക്

ഒഴിവ്: 7,
ശമ്പളം: 18,000 രൂപ,
യോഗ്യത: എസ്എസ്എൽസി/ തത്തുല്യം. ഒബിസി
പ്രായം: 18-36 (എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവുണ്ട്).

ജോലി: അസിസ്റ്റൻ്റ് കുക്ക്,

ഒഴിവ്: 5,
ശമ്പളം: 22,200 രൂപ,
യോഗ്യത: എസ്എസ്എൽസി/തത്തുല്യം. ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ് (എഫ്സ‌ിഐ/കെ ഐ എച്ച് എ ം എസ് /ഐഎച്ച്എംസിടി/എൻസിവി ടി). സംസ്ഥാന/കേന്ദ്ര അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് കുക്കറി യിൽ സർട്ടിഫിക്കറ്റ്/തത്തുല്യം
പ്രായം: 18-36 (എസ്‌സി, എസ്ടി ഒബിസി വിഭാഗക്കാർക്ക് പ്രായ ത്തിൽ ഇളവുണ്ട്).

അപേക്ഷ (രണ്ട് തസ്തികയ്ക്കും): കെടിഡിസിയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാമാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. അപേക്ഷയുടെ പകർപ്പ് തപാലായും അയക്കണം. വിലാസം.

കെ.ടി.ഡി.സി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200/- രൂപയുടെ (ഇരുനൂറ് രൂപ മാത്രം) ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം അയയ്ക്കണം. പട്ടികജാതി/പട്ടികവർഗക്കാർക്കും ഭിന്നശേഷിക്കാർക്കും അപേക്ഷാ ഫീസ് ഇല്ല. എസ്‌സി/എസ്ടി, ഭിന്നശേഷിക്കാർ ഒഴികെയുള്ള ഉദ്യോഗാർത്ഥികളുടെ ഡിഡി ഇല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.

ഭിന്നശേഷിയുള്ളവരാണെങ്കിൽ മെഡിക്കൽ ബോർഡിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.


വിലാസം: The Managing Director, Kerala Tourism Development Corporation Ltd, Mascot Square P.B.No-5424, Thiruvanathapuram-695033. അവസാന തീയതി: ജൂലായ് 14 (5.15 PM).
My name SUJITH KUMAR PALAKKAD