പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയിൽ ജോലി അവസരം| Plantation Corporation Of Kerala Recruitment 2025

പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയിൽ ജോലി അവസരം| Plantation Corporation Of Kerala Recruitment 2025

Plantation Corporation Of Kerala Recruitment 2025: പ്ലാൻ്റേഷൻ കോർപ്പറേഷൻ ട്രെയിനിംഗ് & ഡെവലപ്പ്മെൻ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി തണ്ണിത്തോട് എസ്റ്റേറ്റിൽ ഗ്രാജുവേറ്റ് ഓഫീസ് ട്രെയിനികളെയും ഗ്രാജുവേറ്റ് ഫീൽഡ് ട്രെയിനികളെയും തെരഞ്ഞെടുക്കുന്നു. വിവരങ്ങളൊക്കെ ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാക്കാം.

വിദ്യാഭ്യാസ യോഗ്യത:

▪️ഒരു അംഗീകൃത സർവ്വകലാശയിൽ നിന്നും നേടിയ BSc. ബിരുദം (ഫീൽഡ് ട്രെയിനീസ്).
▪️ഒരു അംഗീകൃത സർവ്വകലാശയിൽ നിന്നും നേടിയ ബിരുദം + കംപ്യൂട്ടർ പരിജ്ഞാനം (ഗ്രാജുവേറ്റ് ഓഫീസ് ട്രെയിനീസ്)

പ്രായ പരിധി: 21 - 36 (1/1/2025 അടിസ്ഥാനമാക്കി) (സംവരണ വിഭാഗങ്ങൾക്ക് അർഹമായ ഇളവുകൾ ഉണ്ടായിരിക്കും).

പദ്ധതിയിൽ നിയോഗിക്കപ്പെടുന്ന പരിശീലനാർത്ഥികൾക്ക് പരമാവധി 3 വർഷം വരെ പരിശീലനം നൽകുന്നതും ടി കാലയളവിൽ ആദ്യവർഷം 13,000/- രൂപ, രണ്ടാം വർഷം 14,000/- എന്നീ ക്രമത്തിൽ മാസ സ്റ്റൈപ്പന്റ് രൂപ, മൂന്നാം വർഷം നൽകുന്നതുമാണ്.

എങ്ങനെ അപേക്ഷിക്കാം?

യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, സംവരണ അർഹത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 29-07-2025 രാവിലെ 11.00 മുതൽ 1.00 മണി വരെ PCK തണ്ണിത്തോട് എസ്റ്റേറ്റ് ഓഫീസിൽ വെച്ചുനടത്തുന്ന Walk-In-Interview- ൽ പങ്കെടുക്കേണ്ടതാണ്.

വിലാസം: മാനേജർ, പി.സി.കെ തണ്ണിത്തോട് എസ്റ്റേറ്റ്, തണ്ണിത്തോട് പി ഒ, തണ്ണിത്തോട് 689699, പത്തനംതിട്ട ജില്ല.


പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് പോസ്റ്റ് ഷെയർ ചെയ്യുക.
My name SUJITH KUMAR PALAKKAD