പ്രയുക്തി 2025' മെഗാതൊഴില്‍ മേള|Prayukthi thozhil mela 2025

പ്രയുക്തി 2025' മെഗാതൊഴില്‍ മേള|Prayukthi thozhil mela 2025

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, നാഷണല്‍ കരിയര്‍ സര്‍വ്വീസ്, ചേര്‍ത്തല എസ് എന്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'പ്രയുക്തി 2025' മെഗാതൊഴില്‍ മേള ആഗസ്റ്റ് 16 ശനിയാഴ്ച ചേര്‍ത്തല എസ് എന്‍ കോളേജില്‍ നടക്കും.
തൊഴില്‍മേളയുടെ ഉദ്ഘാടനം ദലീമ ജോജോ എംഎല്‍എ നിര്‍വ്വഹിക്കും. 50ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് അവസരം. 

യോഗ്യത വിവരങ്ങൾ
എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിങ്, പാരാമെഡിക്കല്‍, ഐടിഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം.

താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുടെ അഞ്ച് പകര്‍പ്പുകളും സഹിതം രാവിലെ 9 മണിക്ക് ചേര്‍ത്തല എസ് എന്‍ കോളേജില്‍ എത്തണം. 
ഫോണ്‍: 0477-2230624, 8304057735.

എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഭിമുഖം നടത്തുന്നു

മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ സെയില്‍സ് മാന്‍, അക്കൗണ്ടന്റ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, സര്‍വീസ് ടെക്നിഷ്യന്‍, അക്കൗണ്ടിങ് അസ്സോസിയേറ്റ് എന്നീ തസ്തികളിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഭിമുഖം നടത്തുന്നു.

ആഗസ്റ്റ് 19 ന് രാവിലെ പത്തിന് ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസില്‍ അഭിമുഖം നടക്കും. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, എം.ബി.എ, ബികോം,എംകോം, സി.എ (ഇന്റര്‍) യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റ കോപ്പി എന്നിവ കൊണ്ടുവരണം. 

മുന്‍പ് രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ഥികള്‍ക്കായി തൊഴില്‍ മേളയോട് അനുബന്ധിച്ച് ക്യാമ്പ് രജിസ്ട്രേഷനും ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, ഒറ്റതവണ രജിസ്ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഫോണ്‍:  0491 2505435, 2505204.

പ്രയുക്തി തൊഴിൽ മേള
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബിലിറ്റി സെന്റർ വഴി 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബിലിറ്റി സെന്ററിന്റെയും നേതൃത്വത്തിൽ പ്രയുക്തി തൊഴിൽമേള നടത്തുന്നു. 15+ കമ്പനികളിലേക്കായി 1000ത്തിനു മുകളിൽ ഒഴിവുകൾ നിലവിലുണ്ട് നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. കൂടുതൽ ജോലി വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനുമായി താഴെ വായിച്ചു നോക്കുക, ജോലി അന്വേഷകരിലേക്ക് ഈ പോസ്റ്റ് ഷെയർ കൂടി ചെയ്യുക.

Prayukthi’ തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ പ്രവേശനം സൗജന്യമാണ് സർട്ടിഫിക്കറ്റുകൾ, ആവശ്യത്തിന് ബയോഡാറ്റ സെറ്റുകൾ എന്നിവ കൈയ്യിൽ ഉണ്ടായിരിക്കണം.
2025 ഓഗസ്റ്റ് 16 ന് പേരാമ്പ്ര കരിയർ ഡവലപ്മെൻ്റ് സെൻ്ററിൽ വെച്ച് നടത്തുന്ന പ്രയുക്തി തൊഴിൽമേളയിൽ പങ്കെടുക്കാനായി ഈ രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക
സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.

മുകളിൽ നൽകിയ രജിസ്റ്റർ ഉപയോഗിച്ച് നിങ്ങളുടെ പേര്, പൂർണ്ണവിലാസം,മൊബൈൽ നമ്പർ, വയസ്സ്,യോഗ്യത, തുടങ്ങിയ എല്ലാവിധ വിവരങ്ങളും ഗൂഗിൾ ഫോമിൽ ഫിൽ ചെയ്തു കൊടുക്കുക ശേഷം സബ്മിറ്റ് ചെയ്യുക.
My name SUJITH KUMAR PALAKKAD