ഹൈക്കോടതിൽ അറ്റെൻഡന്റ് ആയാലോ 318 ഓളം ഒഴിവുകൾ

ഹൈക്കോടതിൽ അറ്റെൻഡന്റ് ആയാലോ 318 ഓളം ഒഴിവുകൾ


ഡൽഹി ഹൈക്കോടതിൽ അറ്റെൻഡന്റ് ആയാലോ: അറ്റെൻഡന്റ് തസ്തികകളിലേക്കുള്ള നിയമനത്തിന് ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 334 ഒഴിവുവുകൾ റിപ്പോർട്ട്ചെയ്തിട്ടുണ്ട്. വിജ്ഞാപന  നമ്പർഇവിടെ കൊടുക്കുന്നു:03/2025

വന്നിട്ടുള്ള തസ്തികകളും ഒഴിവുകളും

▪️സെക്യൂരിറ്റി അറ്റെൻഡൻറ്-3.
▪️റൂം അറ്റെൻ ഡന്റ്-13,
▪️കോർട്ട് അറ്റെൻഡന്റ്-318,
▪️ശമ്പളസ്കെയിൽ: ലെവൽ 3.
യോഗ്യത വിവരങ്ങൾ
പത്താംക്ലാസ് വിജയം/ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സർട്ടിഫിക്കറ്റ്/തത്തുല്യം.

പ്രായ പരിധി വിവരങ്ങൾ
18-27 വയസ്സ് ആണ് പ്രായം. 
അപേക്ഷകർ 1998 ജനുവരി രണ്ടിനു മുൻപോ 2007 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. സംവരണവിഭാഗക്കാർക്ക് നിയ മാനുസൃത ഇളവ് ലഭിക്കുന്നത് ആണ്.

തിരഞ്ഞെടുപ്പ് രീതി
  • പൊതുപരീക്ഷയും അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
  • ഡൽഹിയിലും ഡിഎസ്എ സ്എസ്ബി നിശ്ചയിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും വെച്ചായിരിക്കും പരീക്ഷ. 
  • ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയ്ക്ക് 100 ചോദ്യമാണുണ്ടാവുക. 
  • 100 മാർക്കിനായിരിക്കും പരീക്ഷ. 
  • ഓരോ തെറ്റുത്തരത്തിനും 0.25 മാർക്കു വീതം കുറയും. 
  • ഹിന്ദി, ഇംഗ്ലീഷ്, പൊതുവി ജ്ഞാനം, അരിമെറ്റിക് എന്നീ വിഷയങ്ങളിൽനിന്നായിരിക്കും ചോദ്യങ്ങൾ. 
  • പരീക്ഷയിൽ 50 ശതമാനം (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 ശതമാനം) മാർക്ക് നേടുന്നവരെയാണ് അഭിമുഖത്തിന് പരിഗണിക്കുക. 
  • 15 മാർക്കായിരിക്കും അഭിമുഖത്തിന്.
അപേക്ഷാഫീസ്
വനിതകൾക്കും എസ്സി, എസ്ടി വിഭാഗ ക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. 
മറ്റുള്ളവർ 100 രൂപ എസ്ബി ഐ ഇ-പേ വഴി അടയ്ക്കണം.

അപേക്ഷ വിവരങ്ങൾ
ഓഗസ്റ്റ് 26 മുതൽ ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റം ബർ 24ആണ്. വിശദവിവരങ്ങൾക്കു അപേക്ഷിക്കുന്നതിനുമായി https://dsssbonline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക, പരമാവധി ഷെയർ ചെയ്യണേ.

My name SUJITH KUMAR PALAKKAD