റെയിൽവേയിൽ 368 സെക്‌ഷൻ കൺട്രോളർ ജോലി ഒഴിവുകൾ
റെയിൽവേയിൽ 368 സെക്‌ഷൻ കൺട്രോളർ ജോലി ഒഴിവുകൾ
റെയിൽവേയിലെ 368 സെക്ഷൻ കൺട്രോളർ ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ 'എംപ്ലാന്റ്റ് ന്യൂസിന്റെ ഓഗസ്റ്റ‌് 23-29 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്‌ഞാപനം ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പ്രായം 20-33
ശമ്പളം: 35,400 രൂപ പ്രധാന വെബ്സൈറ്റുകൾ:
തിരുവനന്തപുരം:
www.mbthiruvananthapuram.gov.in
ചെന്നെ: www.mbchennai.gov.in
മുംബൈ: www.rbmumbai.gov.in
വെസ്‌റ്റ് സെൻട്രൽ റെയിൽവേയിൽ 2865 അപ്രൻ്റിസ്
ജബൽപൂർ ആസ്ഥാനമായ വെസ്‌റ്റ് സെൻ ട്രൽ റെയിൽവേയിൽ 2865 അപ്രൻറിസ് ഒഴിവ്. ഈ മാസം 30 മുതൽ സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം.
ട്രേഡ്: ബ്ലാക്‌സ്‌മിത്ത് (ഫൗൺട്രിമാൻ), കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ് ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ‌് മെക്കാനിക്, ഫിറ്റർ, മെഷിനിസ്‌റ്റ്, മെക്കാനിക് (റഫ്രിജറേഷൻ & എസി), മെക്കാനിക് മോട്ടർ വെഹിക്കിൾ), പ്ലമർ, ടേണർ, വെൽ ഡർ (ഗ്യാസ് & ഇലക്ട്രിക്), വയർമാൻ
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാ സ് ജയം, ബന്ധപ്പെട്ട നാഷനൽ ട്രേഡ് സർ ട്ടിഫിക്കറ്റ് (എൻസിവിടി/എസ്സിവിടി).
പ്രായം 15-24.
ഫീസ്: 141 രൂപ.
പട്ടികവിഭാഗ, ഭിന്നശേഷി, വനിതാ അപേക്ഷകർക്കു 41 രൂപ.
തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്,
ഐടിഐ പരീക്ഷകളിലെ മാർക്ക് അടിസ്‌ഥാനമാക്കി
www.wor.indianrailways.gov.in
Join the conversation