കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (KELSA) വിവിധ ജോലി ഒഴിവുകൾ|KELSA Recruitment-2026 Apply Now

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (KELSA) വിവിധ ജോലി ഒഴിവുകൾ|KELSA Recruitment-2026 Apply NOS 

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (KELSA), സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ (LADC) ഓഫീസുകളിലേക്ക് സപ്പോർട്ടിംഗ് സ്റ്റാഫിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.ലഭ്യമായ ഒഴിവുകളും യോഗ്യതകളും താഴെ നൽകുന്നു.

ഒഴിവുള്ള തസ്തികകളും വിദ്യാഭ്യാസ യോഗ്യതയും

ഓഫീസ് അസിസ്റ്റന്റ് (Office Assistant):

 ബിരുദം (Graduation) ആണ് അടിസ്ഥാന യോഗ്യത. കൂടാതെ വേഡ് പ്രോസസ്സിംഗ്, കമ്പ്യൂട്ടർ ഓപ്പറേഷൻ, ടൈപ്പിംഗ് സ്പീഡ് എന്നിവ ഉണ്ടായിരിക്കണം.

റിസപ്ഷനിസ്റ്റ്-കം-ഡാറ്റാ എൻട്രി ഓപ്പറേറ്റർ (Receptionist-cum-Data Entry Operator): 

ബിരുദം (Graduation) വേണം. മികച്ച ആശയവിനിമയ ശേഷിയും ടൈപ്പിംഗ് പരിജ്ഞാനവും അത്യാവശ്യമാണ്.

ഓഫീസ് അറ്റൻഡന്റ്/പ്യൂൺ (Office Attendant/Peon): 
യോഗ്യത :പത്താം ക്ലാസ് (10th Standard) വിജയിച്ചിരിക്കണം.

ശമ്പള വിവരം (പ്രതിമാസം)
ക്ലാസ്-A (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്): ഓഫീസ് അസിസ്റ്റന്റ് – 24,000, 
റിസപ്ഷനിസ്റ്റ് – 19,000, 
പ്യൂൺ – 14,000

ക്ലാസ്-C (മറ്റ് ജില്ലകൾ): 
ഓഫീസ് അസിസ്റ്റന്റ് – 15,000, റിസപ്ഷനിസ്റ്റ് – 14,000, 
പ്യൂൺ – 12,000.

അപേക്ഷിക്കേണ്ട വിധം

അപേക്ഷാ ഫോറം www.kelsa.keralacourts.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്
പൂരിപ്പിച്ച അപേക്ഷാ ഫോറത്തോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അതാത് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (DLSA) ഓഫീസിൽ സമർപ്പിക്കണം

അപേക്ഷകൾ നേരിട്ടോ സ്പീഡ് പോസ്റ്റ് വഴിയോ നൽകാവുന്നതാണ്.


ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 19.03.2026, വൈകുന്നേരം 5.00 മണി വരെ

പരമാവധി ഷെയർ ചെയ്യുക.
My name SUJITH KUMAR PALAKKAD