ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അവസരം:405 ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അവസരം:405 ഒഴിവുകൾ

IOCL Recruitment-2025 Apply Now
ഒഴിവുള്ള സംസ്ഥാനങ്ങൾ?
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ,ഛത്തീസ്ഗഢ്, ദാദർ ആൻഡ് നാഗർഹവേലി, ദാമൻ ആൻഡ് ദിയു എന്നീ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടുന്ന വെസ്റ്റേൺ 
റീജനിലാണ് അവസരം.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 405  അപ്രന്റിസ് ഒഴിവുകൾ: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ
മാർക്കറ്റിങ് ഡിവിഷനിൽ അപ്രൻ്റിസ്‌ ഷിപ്പിന് ഇപ്പോൾ ഇതാ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ടെക്നിക്കൽ വിഭാഗത്തിലും നോൺ-ടെക്നിക്കൽ വിഭാഗത്തിലുമായി 405 ഒഴിവുകളുണ്ട്.
അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 15ആണ്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ യോഗ്യത വിവരങ്ങൾ
ഐടി ഐക്കാർക്കും ഡിപ്ലോമക്കാർ ബിരുദധാരികൾക്കും അപേക്ഷിക്കാം. ഒരുവർഷമാണ് പരിശീലനം. നിയമാനുസൃത സ്റ്റൈപ്പെൻഡ് ലഭിക്കും.

ജോലി /ഒഴിവ്
ടെക്നീഷ്യൻ-120, 
ട്രേഡ്-75, 
ഗ്രാജുവേറ്റ് -210.

യോഗ്യത വിവരങ്ങൾ
പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ദ്വിവത്സര ഐടിഐയും/പ്ലസ്‌ടു/പ്ലസ്‌ടുവും സ്കിൽഡ് സർട്ടിഫിക്കറ്റും (ഈ യോഗ്യതകൾ 2021 ഏപ്രിൽ ഒന്നിനും 2025 ജൂലായ് 31-നും ഇടയിൽ നേടിയതായിരിക്കണം).

അല്ലെങ്കിൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 ശതമാനം) ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ/ബിരുദം (ഈ യോഗ്യത കൾ 2022 ഏപ്രിൽ ഒന്നിനും 2025 ജൂലായ് 31-നും ഇടയിൽ നേടിയതായിരിക്കണം). ഉയർന്ന യോഗ്യതയുള്ളവർ 
അപേക്ഷിക്കാൻ അർഹരല്ല.

ഐടിഐക്കാർ  apprenticeshipindia.gov.in 
എന്ന പോർട്ടലിലും ബിരുദ/ഡിപ്ലോമ യോഗ്യത ഉള്ളവർ https://nats.education.gov.in എന്ന പോർട്ടലിലും രജിസ്റ്റർ ചെയ്തശേഷം ലോഗിൻ ചെയ്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഐഡി ഉപയോഗിച്ച് അപേക്ഷിക്കണം. 
വിശദ വിവരങ്ങൾഈ വെബ്സൈറ്റ് നൽകുന്നു,www.iocl.com എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 15
My name SUJITH KUMAR PALAKKAD