പ്രതിദിനം 750 രൂപ നിരക്കിൽ പാരാ ലീഗല്‍ വോളന്റിയര്‍; വോക്ക് ഇന്‍ഇന്റര്‍വ്യൂ നടത്തുന്നു
പ്രതിദിനം 750 രൂപ നിരക്കിൽ പാരാ ലീഗല്‍ വോളന്റിയര്‍; വോക്ക് ഇന്‍
ഇന്റര്‍വ്യൂ നടത്തുന്നു
കുറ്റ കൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി പോലീസ് സ്റ്റേഷന്‍ ഡ്യൂട്ടിക്കായി നിശ്ചിത യോഗ്യതയുള്ള വ്യക്തികളില്‍ നിന്നും പാരാ ലീഗല്‍
വോളന്റിയര്‍ തസ്തികയിലേക്ക് വോക്ക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ നിയമസേവന അതോറിറ്റി കാര്യാലയത്തില്‍ നടത്തും.
യോഗ്യത: ബിരുദം. ബിരുദാനന്തര ബിരുദം, എം.എസ്.ഡബ്ല്യൂ തുടങ്ങിയ ഉന്നത വിദ്യാഭ്യാസമുളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രായപരിധി: നിയമ വിദ്യാര്‍ഥികള്‍ക്ക് 18-65 വയസ്. മറ്റുളളവര്‍ക്ക് 25-65 വയസ്. ഓണറേറിയം :
പ്രതിദിനം 750 രൂപ.
നിയമന കാലാവധി : ഒരു വര്‍ഷക്കാലയളവിലെ പാനല്‍, റൊട്ടേഷന്‍ വ്യവസ്ഥയില്‍.
ബയോഡേറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം സിവില്‍ സ്റ്റേഷനിലെ ജില്ലാ നിയമ സേവന അതോറിറ്റിയില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍: 0474 2791399.
അധ്യാപക ഒഴിവ് കൂടിക്കാഴ്ച ഏഴിന്
തോലനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025- 26 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ആഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. നിലവിലുള്ള യു ജി സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുളള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ (അഭാവത്തില്‍ നെറ്റ് പാസാവാത്തവരെയും പരിഗണിക്കും) അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പട്ടാമ്പി താലൂക്കിലെ ശ്രീ വെള്ളടിക്കുന്ന് ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 30 ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ നല്‍കണം. അപേക്ഷാ ഫോമും മറ്റ് വിശദവിവരങ്ങളും ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലോ ലഭിക്കും. ഫോണ്‍: 0494 2431066
Join the conversation