ആശുപത്രിയിൽ അക്കൗണ്ടന്റ് ആവാം.ആയുർവേദ കോളേജ് ആശുപത്രിയിൽ ജോലി
ആശുപത്രിയിൽ അക്കൗണ്ടന്റ് ആവാം.ആയുർവേദ കോളേജ് ആശുപത്രിയിൽ ജോലി
ആയുർവേദ കോളേജ് ആശുപത്രിയിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ നിയമനം നടത്തും;ദിവസ വേതനാ അടിസ്ഥാനത്തിൽ നിയമനം നടത്തും,തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള അക്കൌണ്ടൻറ് തസ്തികയിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ നിയമനം നടത്തും. സെപ്റ്റംബർ 8 രാവിലെ 11ന് വാക്ക്-ഇൻ-ഇൻ്റർവ്യൂ നടക്കും. ബി.കോം, ടാലി പ്രൈം ആണ് അടിസ്ഥാനയോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം.
ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 8-ന് രാവിലെ 10.15 ന്
വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ - 04842777489.
2. കരാർ നിയമനം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനത്തിന് പുതുക്കിയ മാനദണ്ഡ പ്രകാരം അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in.
3.അഭിമുഖം
കേരള ഫോക്‌ലോർ അക്കാദമിയുടെ കോട്ടയം വെളളാവൂർ സബ്‌സെന്ററിൽ ദിവസവേതനാടിസ്ഥാനത്തിൽ കോർഡിനേറ്റർ കം ക്ലർക്ക് നിയമനത്തിന് ആഗസ്റ്റ് 30 രാവിലെ 11ന് അഭിമുഖം നടക്കും. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
താൽപ്പര്യമുള്ളവർ കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.
Join the conversation