Search Kerala & Gulf Jobs

ദിവസ വേതനത്തിൽ വിവിധ താൽക്കാലിക ജോലി നിയമനങൾ

ദിവസ വേതനത്തിൽ വിവിധ താൽക്കാലിക ജോലി നിയമനങൾ


ദിവസ വേതനാ അടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു വഴി ജോലി
ജില്ലയില്‍ താലൂക്കുകളിലെ പട്ടയ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജോലികള്‍ക്ക് ദിവസ വേതനാ അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ നോക്കുക

വന്നിട്ടുള്ള ഒഴിവുകൾ

▪️സര്‍വേയര്‍മാർ
▪️ചെയിന്‍മാന്‍
▪️ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

തുടങ്ങിയ ഒഴിവുകളിലേക്ക് ജോലി നേടാൻ  താത്പര്യമുള്ളവര്‍ ആഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം.

മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടര്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പെരുമ്പടപ്പ്, പെരിന്തല്‍മണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂര്‍ പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ രാത്രി കാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടറുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദവും ബി.എഡ് യോഗ്യതയുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (അവരുടെ അഭാവത്തില്‍ പൊതുവിഭാഗത്തില്‍ നിന്നുള്ളവരെ പരിഗണിക്കും) അപേക്ഷിക്കാം.

 അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം ആഗസ്ത് 23 ശനിയാഴ്ച രാവിലെ 9.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0483 2734901.