എഞ്ചിനീയറിങ് കോളേജ് ഓഫീസിൽ നിരവധി ഒഴിവുകൾ

എഞ്ചിനീയറിങ് കോളേജ് ഓഫീസിൽ നിരവധി ഒഴിവുകൾ|സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ കം പ്ലംബർ, പമ്പ് ഓപ്പറേറ്റർ, ഓഫീസ് അസിസ്റ്റന്റ്, ജിം ഇൻസ്ട്രക്ടർ ഒഴിവുകൾ

വയനാട് ഗവ. എഞ്ചിനീയറിങ് കോളേജിലെ പിടിഎ ഓഫീസിലേക്ക് സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ കം പ്ലംബർ, പമ്പ് ഓപ്പറേറ്റർ, ഓഫീസ് അസിസ്റ്റന്റ്, ജിം ഇൻസ്ട്രക്ടർ  തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സെക്യൂരിറ്റിയ്ക്ക് എസ്എസ്എൽസി യോഗ്യതയോടൊപ്പം ഡ്രൈവിങ്‌ ലൈസൻസ് അഭികാമ്യം. വിമുക്ത ഭടന്മാർക്ക് മുൻഗണന ലഭിക്കും.

ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികയിൽ എസ്എസ്എൽസിക്ക് പുറമെ  ഐടിഐ യോഗ്യത വേണം.
വയർമാൻ ലൈസൻസ് അഭികാമ്യം. പമ്പ് ഓപ്പറേറ്ററായി വാട്ടർ ട്രീറ്റ്മെൻറ് സിസ്റ്റം കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയമുള്ളവരെ പരിഗണിക്കും.

കോളജിന് സമീപത്തുള്ളവർക്ക് മുൻഗണന. ഓഫീസ് അസിസ്റ്റന്റിന്  പ്രിഡിഗ്രി/ പ്ലസ് ടുവിനൊപ്പം ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം.

ജിം ഇൻസ്ട്രക്ടര്‍ തസ്തികയിലേക്ക്  പ്ലസ് ടുവിനൊപ്പം വെയ്റ്റ് ലിഫ്റ്റിംഗ്/പവർ ലിഫ്റ്റിംഗ് /ബോഡി ബിൽഡിംഗ്‌ ഇവയിൽ ഏതിലെങ്കിലും സംസ്ഥാന തലത്തിൽ സമ്മാനാർഹരായവര്‍ക്ക് അപേക്ഷിക്കാം.

മുൻ പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 20ന്  രാവിലെ 11ന് പിടിഎ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
ഫോൺ: 04935 257321.

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവ. മഹിളാ മന്ദിരത്തിൽ യോഗ ട്രെയിനറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അമ്പത് വയസ്സിൽ താഴെ പ്രായമുള്ള യോഗ്യരായ സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിയ്ക്കുക. പ്രവർത്തി പരിചയമുള്ള സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പികൾ സഹിതം ആഗസ്റ്റ് 21 വൈകിട്ട് അഞ്ച് മണിയ്ക്ക് മുൻപായി ഗവ. മഹിളാമന്ദിരം, തൃപ്പൂണിത്തുറ പി ഒ, ചമ്പക്കര, പിൻ : 682038 എന്ന വിലാസത്തിൽ എത്തിക്കണം.

My name SUJITH KUMAR PALAKKAD