Search Kerala & Gulf Jobs

ഡൽഹിയിലെ കേരള ഹൗസിൽ ജോലിക്കാരെ ആവശ്യമുണ്ട്

ഡൽഹിയിലെ കേരള ഹൗസിൽ ജോലിക്കാരെ ആവശ്യമുണ്ട്


ആഗസ്റ്റ് 14ന് മുൻപായി അപേക്ഷ നൽകണം.ന്യൂഡൽഹിയിലെ കേരള ഹൗസിൽ കരാർ ജോലിക്കാരെ നിയമിക്കുന്നു. പാചക തൊഴിലാളികളെയാണ് ആവശ്യമുള്ളത്. ദിവസ വേതനത്തിലായിരിക്കും നിയമനം.താൽപര്യമുള്ളവർ അവസാന ദിവസത്തിന് മുൻപായി നേരിട്ട് അപേക്ഷ സമർപ്പിക്കണം.

▪️ന്യൂഡൽഹി- കേരള ഹൗസിൽ കുക്ക് റിക്രൂട്ട്മെന്റ് നടക്കുന്നത്.
▪️35 വയസ്സ് താഴെ പ്രായമുള്ളവർക്കാണ് അവസരം.

യോഗ്യത വിവരങ്ങൾ
എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം.അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. പുറമെ ഗവണ്മെന്റ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നും കുക്കറിയിലോ ബന്ധപ്പെട്ട വിഷയത്തിലോ കുറഞ്ഞത് 6 മാസം കോഴ്സ് ദൈർഘ്യമുള്ള ട്രേഡ് സർട്ടിഫിക്കറ്റും നേടിയിരിക്കണം.

പ്രസിദ്ധമായ സ്ഥാപനങ്ങളിൽ നിന്നും പ്രത്യേകിച്ച് കേരളീയ ഭക്ഷ്യപാചക രംഗത്ത് കുറഞ്ഞത് 3 വർഷം ജോലി ചെയ്തുള്ള പരിചയം ആവശ്യമാണ്.
ഉദ്യോഗാർഥികൾ ഫിസിക്കലി ഫിറ്റായിരിക്കണം.മലയാള ഭാഷയിൽ പരിജ്ഞാനം ആവശ്യമാണ്.

ഇങ്ങനെ അപേക്ഷിക്കാം?

യോഗ്യരായവർ ഓഗസ്റ്റ് 14,2025 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചിരിക്കണം. 
അപേക്ഷ നൽകേണ്ട വിലാസം: കൺട്രോളർ, കേരള ഹൗസ്, 3 - ജന്തർ മന്തർ റോഡ്, ന്യൂഡൽഹി - 110001. 
സംശയങ്ങൾക്ക്: ഫോൺ 01123747079 ബന്ധപ്പെടാം.പരമാവധി ഷെയർ ചെയ്യുക,ജോലി അന്യഷകരിലേക്ക്.

ഡാറ്റ എൻട്രി ഓപ്പറേറ്റർ,
പുല്ലുവിള സാമൂഹികാ ആരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കുന്നു.

ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡി.സി.എയും ലാബ് ടെക്നീഷ്യൻ തസ്തികയ്ക്ക്ഡി.എം.ഇ അംഗീകൃതമായിട്ടുള്ള ബി.എസ്‌സി എം.എൽ.ടി/ ഡി.എം.എൽ.ടി യും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 45 വയസ്സ്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഒ പി കൗണ്ടർ) ഒഴിവിലേക്ക്11ന് രാവിലെ 10.30നും ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് 12ന് രാവിലെ 10.30 നുമാണ് ഇന്റർവ്യൂ നടത്തുന്നത്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.