നാളെ മുതൽ ജോലി നേടാവുന്ന വിവിധ കേരള സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ
നാളെ മുതൽ ജോലി നേടാവുന്ന വിവിധ കേരള സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ
നാളെ മുതൽ ജോലി നേടാവുന്ന വിവിധ കേരള സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ | നേരിട്ടുള്ള ഇന്റർവ്യൂ വഴിയും മെയിൽ അയച്ചു ജോലി നേടാൻ അവസരം
വാക്ക് ഇൻ ഇൻ്റർവ്യൂ
പത്തനംതിട്ട : കോഴഞ്ചേരി സർക്കാർ മഹിളാ മന്ദിരത്തിൽ സർവീസ് പ്രൊവൈഡിംഗ് സെന്ററിലേക്ക് ലീഗൽ കൗൺസിലറെ നിയമിക്കുന്നതിന് ഓഗസ്റ്റ് 19 രാവിലെ 10.30 ന് വാക്ക് ഇൻ ഇൻറർവ്യൂ നടക്കും.
യോഗ്യത : നിയമ ബിരുദം. സ്ത്രീപക്ഷ കാഴ്ച്ചപാടുള്ളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തി മൂന്നുവർഷത്തെ പരിചയമുളളവരുമായ വനിതാ അഭിഭാഷകർക്ക് മുൻഗണന.
ഫോൺ : 9947297363.
2.ലാബ് ടെക്നീഷ്യൻ തസ്‌തികയിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ
ആലപ്പുഴ : അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റ്ററിലെ ഒ.പി. വിഭാഗത്തിൽ ലാബ് ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നു. ഡിഎംഎൽടി/ ബി എസ് സി എം എൽ ടി അല്ലെങ്കിൽ തത്തുല്യ യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം, പ്രായം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 19 രാവിലെ 10:30 ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
3.താത്കാലിക നിയമനം
തൃശ്ശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025-2026 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരുടെ ഒഴിവ് ഉണ്ട്.
ഡെമോൺസ്ട്രേറ്റർ യോഗ്യത :എൻ.സി.എച്ച്.എം.സി.ടി., ന്യൂഡൽഹി,സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ എന്നിവയിൽ ഏതെങ്കില്ലും അംഗീകരിച്ച സ്ഥാപനത്തിൽ നിന്നും ലഭിച്ച 50 ശതമാനം മാർക്കോടെയുളള മൂന്നുവർഷ ഡിഗ്രി/ഡിപ്ലോമ അല്ലെകിൽ എ.ഐ.സി.ടി.ഇ അംഗീകൃത യുണിവേഴ്‌സിറ്റിയിൽ നിന്നും ലഭിച്ച 60 ശതമാനം മാർക്കോടെയുള്ള ഹോട്ടൽ മാനേജ്‌മെൻറ് ബിരുദം.
പ്രവൃത്തി പരിചയം : ത്രീ സ്റ്റാർ വിഭാഗത്തിൽ കുറയാതെയുളള ഹോട്ടലിൽ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഐഎച്ച്എംസിടി, ഗവ. കോളേജ് എന്നിവിടങ്ങളിൽ ഏതിലെങ്കിലും 2 വർഷത്തെ അധ്യാപന പരിചയം.
4. താത്കാലിക നിയമനം
ലാബ് അസിസ്‌റ്റന്റ് യോഗ്യത : ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
പ്രവൃത്തി പരിചയം : ഹോട്ടൽ അല്ലെങ്കിൽ കാറ്ററിങ് സ്ഥാപനത്തിൽ 2 വർഷത്തെ പ്രവൃത്തി പരിചയം
താല്പര്യമുളളവർ ആഗസ്റ്റ് 12 നകം fcithrissur1@gmail.com ഇ മെയിൽ വിലാസത്തിൽ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അയക്കണം.
5. എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ഒഴിവ്. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 16ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി 18-41 വരെ. നിയമാനുസൃത വയസ്സിളവ് അനുവദനീയമായിരിക്കും.
ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഇംഗ്ളീഷിൽ ഷോർട്ട് ഹാൻഡ്, ഏതെങ്കിലും ലിമിറ്റഡ് കമ്പനിയിൽ ചീഫ് എക്‌സിക്യൂട്ടീവ് ആയി അഞ്ചുവർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത.
ഫോൺ 0484 2422458.
6. അസിസ്റ്റൻറ് എൻജിനീയർ നിയമനം
വയനാട് : തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ്റ് എൻജിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി ടെക്ക് സിവിൽ എൻജിനിയറിങ്ങാണ് യോഗ്യത.
യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 13ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.
ഫോൺ: 04936 256236.
Join the conversation