എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സെക്യൂരിറ്റി തസ്തികയിൽ നിയമനം
എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സെക്യൂരിറ്റി തസ്തികയിൽ നിയമനം
ജില്ലാ എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സ്വകാര്യ സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നു. ജില്ലയിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റി നിയമന ഏജൻസി വഴി സെക്യൂരിറ്റി തസ്തികകളിലേക്കാണ് നിയമനം.
അഭിമുഖം ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നടക്കും. വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി വിജയം. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ 25 നും 50 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് (പുരുഷൻമാർ മാത്രം) പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും.
ഫോൺ: 0477-2230624, 8304057735
വാക്-ഇൻ-ഇന്റർവ്യൂ
സെൻറർ ഫോർ ഡെവലപ്പ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇൻഫോർമാറ്റിക്സ് ഡിവിഷൻ്റെ എൻ്റെ കേരളം, വിജ്ഞാന കേരളം തുടങ്ങിയ പ്രോജക്ടുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റൈപ്പൻ്റോടെ ഡിസൈനർ ഇന്റേൺഷിപ്പിനായി യോഗ്യതയുള്ളവർക്കായി വാക്-ഇൻ-ഇൻ്റർവ്യൂ നടത്തുന്നു.
ബിഎഫ്എ അല്ലെങ്കിൽ ബിഎ, ബിഎസ്‌സി (ആനിമേഷൻ അല്ലെങ്കിൽ ഡിസൈൻ) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും അനിമേഷനിലോ ഡിസൈനിങ്ങിലോ ബിരുദാനന്തര ഡിപ്ലോമയും. പോർട്ട്ഫോളിയോ (ലേഔട്ട്, ബ്രാൻഡിംഗ്, ചിത്രീകരണം, ടൈപ്പോഗ്രാഫി), അഡോബ് ക്രിയേറ്റീവ് സ്യൂട്ട് (ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, ഇൻഡിസൈൻ), വിഷ്വൽ സ്റ്റോറിടെല്ലിംഗ്, ക്രീയേറ്റിവിറ്റി, ഡിസൈനിംഗ് എന്നിവയിലുള്ള കഴിവുള്ളവർക്കും പങ്കെടുക്കാം. അവസാന വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. അപേക്ഷകന് 2025 ആഗസ്റ്റ് 22 ൽ 30 വയസ് കവിയരുത്.
തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് കാമ്പസിൽ സെപ്റ്റംബർ 9 രാവിലെ 10.30 മുതൽ 1.30 വരെയാണ് വാക്-ഇൻ-ഇന്റർവ്യൂ നടക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയും യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. അവസാന വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ സ്ഥാപനത്തിൻ്റെ ഐഡി കാർഡ് ഹാജരാക്കേണ്ടതാണ്.
ഫോൺ : 9447589773
Join the conversation