പ്രായം ഒരു പ്രശ്നം അല്ലാ എട്ടാം ക്ലാസ്സ് യോഗ്യതയിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ജോലി
പ്രായം ഒരു പ്രശ്നം അല്ലാ എട്ടാം ക്ലാസ്സ് യോഗ്യതയിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ജോലി
വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആറാട്ടുപുഴയിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധമന്ദിരത്തിലേക്ക് കിടപ്പുരോഗികളെ പരിചരിക്കുന്നതിനായി ജീവനക്കാരെ നിയമിക്കുന്നു. മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഫീമെയിൽ, മെയിൽ, നഴ്സ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഫീമെയിൽ, മെയിൽ അപേക്ഷകർ എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം. 50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. ജെറിയാട്രിക് ട്രെയിനിംഗ് അഭിലഷണീയം.
നഴ്സ് തസ്തികയിൽ ജി എൻ എം / ബി എസ് സി ആണ് യോഗ്യത. സർക്കാർ/ സ്വകാര്യ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച വയോജന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സ്.
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറജിനലും പകർപ്പുകളും സഹിതം സെപ്റ്റംബർ പത്താം തീയതി രാവിലെ 10.30 ന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരുക. ഫോൺ: 8714619969.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 29ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 29ന് രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തുന്നു.
സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍ , ബിസിനസ് ഡെവലെപ്‌മെന്റ് മാനേജര്‍, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, ഫിനാന്‍ഷ്യല്‍ കോണ്‍സള്‍റ്റന്റ് , അസിസ്റ്റന്റ് ബിസിനസ് മാനേജര്‍, സീനിയര്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ബ്രാഞ്ച് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്.
താത്പര്യമുള്ള 40 വയസിന് താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8921916220, 0471-2992609 .
Join the conversation