എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ 243 ജോലി ഒഴിവുകൾ
എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ 243 ജോലി ഒഴിവുകൾ
എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ ജോലി നേടാൻ അവസരം. ഇ.എസ്.ഐ.സിക്ക് കീഴിലുള്ള മെഡിക്കൽ കോളജുകളിലും പിജി ഐഎംഎസ് ആറുകളിലും വിവിധ സ്‌പെഷ്യാലിറ്റികളിലായി അസിസ്റ്റന്റ് പ്രൊഫസർമാരെയാണ് നിയമിക്കുന്നത്. ആകെ ഒഴിവുകൾ 243.അപേക്ഷ നൽകുന്നതിനായി ഇഎസ്.ഐ.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് കാണുക.
അവസാന തീയതി: സെപ്റ്റംബർ 15.
തസ്തിക & ഒഴിവ്
എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 243. കൂടുതൽ ഒഴിവുകൾ നോട്ടിഫിക്കേഷൻ ലിങ്കിൽ.
പ്രായപരിധി വിവരങ്ങൾ
45 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അവസരം.
യോഗ്യത വിവരങ്ങൾ
ബന്ധപ്പെട്ട മെഡിക്കൽ സ്പെഷാലിറ്റി കളിൽ എം.ഡി/എം.എസ്ഡി.എൻ.ബിയും മൂന്നു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും. ഡെന്റിസ്ട്രിക്ക് എം.ഡി.എസ്/തത്തുല്യ യോഗ്യതയും മൂന്നു വർഷത്തെ അധ്യാപന പരിചയവും ആവശ്യമാണ്.
നോൺ മെഡിക്കൽ വിഭാഗത്തിന്
ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് ബിരുദവും ടീച്ചേഴ്സ് എലിജിബിലിറ്റി യോഗ്യതയും 3 വർഷത്തിൽ കുറയാതെയുള്ള അധ്യാപന
പരിചയവും ഉണ്ടാകണം.
അപേക്ഷ വിവരങ്ങൾ
താൽപര്യമുള്ളവർ എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഒഫീഷ്യൽ വെബ്സെെറ്റ് www.esic.gov.in സന്ദർശിക്കുക. കരിയർ/ റിക്രൂട്ട്മെന്റ് പേജിൽ വിശദമായ നോട്ടിഫിക്കേഷൻ ലഭ്യമാണ്. അത് വായിച്ച് സംശയങ്ങൾ തീർക്കുക. തന്നിരിക്കുന്ന മാതൃകയിൽ അപേക്ഷ പൂർത്തിയാക്കുക.
പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.
Join the conversation