പത്താം ക്ലാസ്സ്‌ പ്ലസ് ടു ഉള്ളവർക്ക് വിവിധ അങ്കണവാടികളിൽ ജോലി അവസരം

പത്താം ക്ലാസ്സ്‌ പ്ലസ് ടു ഉള്ളവർക്ക് വിവിധ അങ്കണവാടികളിൽ ജോലി അവസരം

അങ്കണവാടി കം ക്രഷിലെ വർക്കർ/ ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു.
മീനച്ചിൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ 71-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലെ വർക്കർ/ ഹെൽപ്പർ തസ്തികകളിലേയ്ക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 18-35 വയസുള്ള വനിതകൾക്ക് അപേക്ഷിക്കാം. 

പ്ലസ് ടു പാസായവർക്ക് വർക്കർ തസ്തികയിലേയ്ക്കും പത്താം ക്ലാസ് പാസായവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം.

2025 ജൂൺ ഒന്നിന് 18 വയസ്സ് പൂർത്തീകരിക്കുകയും അതേ തീയതിയിൽ 35 വയസ് പൂർത്തിയാകുവാനും പാടില്ല. മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ അർഹരായ അപേക്ഷകൾ ഇല്ലെങ്കിൽ സമീപത്തുള്ള മറ്റു പഞ്ചായത്തുകളിൽ നിന്നും അപേക്ഷകൾ പരിഗണിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 10 നകം അപേക്ഷിക്കണം. വിശദവിവരത്തിന് ളാലം ബ്ലോക്ക് വളപ്പിൽ പ്രവർത്തിക്കുന്ന ളാലം ശിശു വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9188959700

നഗരസഭാ പരിധിയിൽ അങ്കണവാടി ഹെൽപ്പർ; അപേക്ഷ ക്ഷണിച്ചു

കോട്ടക്കൽ നഗരസഭാ പരിധിയിൽ അങ്കണവാടി ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 46 ഇടയിലുള്ള പത്താം ക്ലാസ്സ് പാസാകാത്തവരായിരിക്കണം. നഗരസഭാ പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം (കോട്ടക്കൽ നഗരസഭ സെക്രട്ടറി സക്ഷ്യപ്പെടുത്തിയ ആറു മാസത്തിൽ കുറയാത്തത്) പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. 

ശിശുവികസന പദ്ധതി ഓഫീസർ, മലപ്പുറം റൂറൽ, പൊന്മള പഞ്ചായത്ത് ഓഫീസിനു സമീപം, ചാപ്പനങ്ങാടി പി.ഒ. മലപ്പുറം ജില്ല, 676503 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറൽ, കോട്ടക്കൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ലഭിക്കും ഫോൺ: 7025127584
My name SUJITH KUMAR PALAKKAD