കോൺസ്‌റ്റബിൾ ആവാം പ്ലസ് ടു ഉള്ളവർക്ക് ബിഎസ്എഫിൽ ഹെഡ് കോൺസ്‌റ്റബിൾ അവസരം
കോൺസ്‌റ്റബിൾ ആവാം പ്ലസ് ടു ഉള്ളവർക്ക് ബിഎസ്എഫിൽ ഹെഡ് കോൺസ്‌റ്റബിൾ അവസരം
ബിഎസ്എഫിൽ ഹെഡ് കോൺസ്‌റ്റബിൾ ആവാൻ അവസരം.
ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്റ്റബിൾ ഒഴിവ്. റേഡിയോ ഓപ്പറേറ്റർ തസ്‌തികയിൽ 910, റേഡിയോ മെക്കാനിക് തസ്തികയിൽ 211 എന്നിങ്ങനെയാണ് അവസരം വന്നിട്ടുള്ളത്.സ്ത്രീകൾക്കും അപേക്ഷിക്കാം. താൽക്കാലിക നിയമനമാണെങ്കിലും സ്ഥഥിരപ്പെടുത്തിയേക്കാം.
ഓഗസ്‌റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം.
യോഗ്യത: പ്ലസ് ടു ജയം,ഫിസിക്സ്, കെമിസ്ട്രി, മാതസ് വിഷയങ്ങളിൽ 60%
അല്ലെങ്കിൽ പത്താം ക്ലാസ് ജയവും രണ്ടു വർഷ ഐടിയും.
ജനറൽ ഇലക്ട്രോണിക്‌സ്,: റേഡിയോ ആൻഡ് ടിവി,:സിഒപിഎ, ഡേറ്റ പ്രിപ്പറേഷൻ & കംപ്യൂട്ടർ സോഫ്റ്റ് വെയർ, ഇലക്ട്രിഷ്യൻ, ഫിറ്റർ, ഐടി, ഇലക്ട്രോണിക്‌സ് സിസ്റ്റം മെയ്ന്റനൻസ്, കമ്യൂണിക്കേഷൻ എക്വിപ്‌മെൻ്റസ് മെയ്റ്റനൻസ്,
കംപ്യൂട്ടർ ഹാർഡ്‌വെയർ,നെറ്റ്‌വർക്ക് ടെക്നിഷ്യൻ തുടങ്ങിയവയിലൊരു ഐടിഐ യോഗ്യത പരിഗണിക്കും.
ശാരീരിക യോഗ്യത
ഉയരം: പുരുഷന്മാർക്ക് 168 സെന്റിമീറ്റർ, സ്ത്രീകൾക്ക് 157 സെന്റിമീറ്റർ നെഞ്ചളവ്: 80 സെന്റിമീറ്റർ. വികാസം:
5 സെന്റിമീറ്റർ.ഭാരം: ഉയരത്തിന് ആനുപാതികം.ആനുപാതികമായ ശരീരഭാരം.
Website: https://rectt.bsf.gov.in
പ്രായം: 18-25.അർഹർക്ക് ഇളവ്.
ശമ്പളം: പേലെവൽ 4 (25,500-81,100 ) കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവയുണ്ട്.
സർക്കാർ സ്ഥാപനത്തിൽ ലിഫ്റ്റ് ഓപ്പറേറ്റർ നിയമനം
ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എട്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.എസ് എസ് എൽ സിയും ലിഫ്റ്റ് ഓപ്പറേറ്റിംഗിൽ ആറ് മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 41 വയസ്.
നിയമാനുസൃത ഇളവ് ബാധകം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് 30 നകം പേര് രജിസ്റ്റർ ചെയ്യണം.ഫോൺ: 0497 2700831.
Join the conversation