പൊതുമരാമത്ത് വകുപ്പിൽ വിവിധ ജോലി അവസരങ്ങൾ

പൊതുമരാമത്ത് വകുപ്പിൽ വിവിധ ജോലി അവസരങ്ങൾ

കേരള പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയർ തസ്തികയിൽ അവസരം. കേരള സർക്കാർ പിഎസ് സി മുഖേന സ്ഥിര നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ ഓൺലൈനായി അപേക്ഷ നൽകണം.
അവസാന തീയതി: സെപ്റ്റംബർ 03
കേരള പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യൂഡി) അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) റിക്രൂട്ട്‌മെന്റ്. വകുപ്പിൽ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,200 മുതൽ 1,15,300 വരെ പ്രതിമാസം ശമ്പളം ലഭിക്കും.

പ്രായപരിധി: 21 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1985നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം. 

യോഗ്യത: കേരള സർവകലാശാലയുടെ ബിഎസ് സി/ ബിടെക് എഞ്ചിനീയറിങ് (സിവിൽ) ഡിഗ്രിയോ അല്ലെങ്കിൽ മദ്രാസ് സർവകലാശാലയുടെ ബിഇ (സിവിൽ) ഡിഗ്രിയോ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത.

OR ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സിന്റെ സിവിൽ എഞ്ചിനീയറിങ്ങിലുള്ള അസോസിയേറ്റ് മെമ്പർഷിപ്പ് അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും ഡിപ്ലോമ

OR ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സിൽ നിന്നും സിവിൽ എഞ്ചിനീയറിങ് അസോസിയേറ്റ് മെമ്പർഷിപ്പ് എക്‌സാമിനേഷന്റെ എയും ബിയും സെക്ഷനുകളിലുള്ള വിജയം.

അപേക്ഷ: താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.keralapsc.gov.in/ സന്ദർശിക്കുക. 
ശേഷം നോട്ടിഫിക്കേഷനിൽ കേരള പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യൂഡി) അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക.


വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. 
അപേക്ഷ ഫീസ് നൽകേണ്ടതില്ല.

2) കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽ കരാറടിസ്ഥാനത്തിൽ ലോ ഓഫീസറുടെ ഒരൊഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള എൽ.എൽ.ബി ബിരുദവും ബാർ കൗൺസിൽ രജിസ്ട്രേഷനും പത്ത് വർഷം പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 

അപേക്ഷകൾ ചീഫ് എൻജിനിയർ, കെ.എസ്.ടി.പി, ടി.സി 25/3926, ശ്രീബാല ബിൽഡിങ്, കെസ്റ്റൺ റോഡ്, കവടിയാർ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ആഗസ്റ്റ് 21ന് മുമ്പ് ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: 0471-2348946, chiefengineerprojects1@gmail.com..

ജൂനിയർ സൂപ്രണ്ട് ഒഴിവ്
കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ജൂനിയർ സൂപ്രണ്ട് സൂപ്രണ്ട് തസ്തികയിലേക്ക് 43,400-91,200 രൂപ ശമ്പളസ്കെയിലിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20. 
കൂടുതൽ വിവരങ്ങൾക്ക്: wwww.dentalcouncil.kerala.gov.in
My name SUJITH KUMAR PALAKKAD