മെഡിക്കൽ കോളേജിൽ വിവിധ ജോലി ഒഴിവുകള്‍;കരാർ നിയമനം
ആലപ്പുഴ മെഡിക്കൽ കോളേജിൽ വിവിധ ജോലി ഒഴിവുകള്‍
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസിന്റെ ആഭിമുഖ്യത്തിൽ ദേശീയ മാനസികാരോഗ്യ സർവെയുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിലെ വിവിധ തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
▪️എൻഎംഎച്ച്എസ് - 2
▪️സർവെ കോ ഓർഡിനേറ്റേർ(1 ഒഴിവ്)
▪️എൻഎംഎച്ച്എസ് - 2
▪️ഫീൽഡ് ഡേറ്റ കളക്‌ടർ(9 ഒഴിവുകൾ)
എന്നീ തസ്തികകളിലേക്കാണ് നിയമനം.താൽപ്പര്യമുളള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 10 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ എത്തണം.
പബ്ലിക് ഹെൽത്ത്, സൈക്കോളജി, സോഷ്യൽ വർക്ക്, റൂറൽ ഡെവലപ്മെൻ്റ് ഇവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിലുള്ള ബിരുദാനന്തര ബിരുദം/എം.എസ്.സി. നഴ്‌സിങ് (മാനസികാരോഗ്യം) എന്നീ യോഗ്യതയുള്ളവർക്ക് സർവെ കോ ഓർഡിനേറ്റേർ തസ്തികയിലും സൈക്കോളജി, സോഷ്യൽ വർക്ക്, റൂറൽ ഡെവലപ്മെൻ്റ് എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിലുള്ള ബിരുദാനന്തര ബിരുദം/എം.എസ്.സി. നഴ്‌സിങ് (മാനസികാരോഗ്യം) എന്നീ യോഗ്യതയുള്ളവർക്ക് ഫീൽഡ് ഡേറ്റ കളക്‌ടർ തസ്തികയിലും അപേക്ഷിക്കാം.
സർവെ കോ ഓർഡിനേറ്റർക്ക് 55,000 രൂപയും ഫീൽഡ് ഡാറ്റ കളക്ടർക്ക് 45,000 രൂപയുമാണ് പ്രതിമാസ ശമ്പളം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സർവെകളിലും പഠനങ്ങളിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0477 2282015.
Join the conversation