സുവോളജിക്കൽ പാർക്കിൽ പത്താം ക്ലാസ് യോഗ്യതയിൽ ജോലി നേടാൻ അവസരം
സുവോളജിക്കൽ പാർക്കിൽ പത്താം ക്ലാസ് യോഗ്യതയിൽ ജോലി നേടാൻ അവസരം
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സുവോളജിക്കൽ പാർക്കിൽ ജോലി അവസരങ്ങൾ
കേരള വനം വന്യജീവി വകുപ്പ് തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ പമ്പ് ഓപ്പറേറ്റർ പ്ലംബർ ജൂനിയർ അസിസ്റ്റന്റ് എന്നീ തസ്തികളിലെ ഒഴിവുകൾ നികത്തുന്നതിനായി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.ഓഫ്ലൈൻ ആണ് അപേക്ഷിക്കേണ്ടത് ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.തപാൽ ഇമെയിൽ വഴി.
കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം.
പമ്പ് ഓപ്പറേറ്റർ
യോഗ്യതകൾ: വിദ്യാഭ്യാസ യോഗ്യത : എസ്. എസ് എൽ.സി. അഥവാ തത്തുല്യമായ യോഗ്യതയും, കേരള സർക്കാരിലെ ബന്ധപ്പെട്ട വകുപ്പ് നൽകുന്ന മോട്ടോർ മെക്കാനിക്സ് അല്ലെങ്കിൽ ഇലക്ട്രിഷ്യൻ ട്രേഡിലെ ഐ.ടി.ഐ /ഐടി.സി. സർട്ടിഫിക്കറ്റും.
മറ്റു യോഗ്യതകൾ : സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ. കേന്ദ്ര സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങൾ ഏതിൽ നിന്നെങ്കിലും പമ്പ് ഓപ്പറേറ്റർ തത്തുല്യമായ ജോലിയിൽ ഒരു വർഷത്തിൽ കുറയാത്ത ജോലി മേൽ പ്രവൃത്തിപരിചയം അപ്രെന്റിസ്ഷിപ്പിനു പുറമെയുള്ളതായിരിക്കണം.
പ്രായം : അപേക്ഷകർ 2025 ജനുവരി 1 നു 50 കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.
ഒഴിവുകൾ 1 (ഒന്ന്).
വേതനവും നിയമന കാലാവധിയും : കരാർ അടിസ്ഥാനത്തിൽ
1വർഷത്തേക്കാണ് നിയമനം.
പ്രതിമാസ കരാർ വേതനം 21,070/- രൂപയായിരിക്കും.
ജോലി : പ്ലംബർ
യോഗ്യതകൾ: വിദ്യാഭ്യാസ യോഗ്യത : എസ്. എസ് എൽ.സി. അഥവാ തത്തുല്യമായ യോഗ്യതയും, കേരള സർക്കാരിലെ ബന്ധപ്പെട്ട വകുപ്പ് നൽകുന്ന പ്ലംബർ
ട്രേഡിലെ ഐ.ടി.ഐ /ഐ.ടി.സി. സർട്ടിഫിക്കറ്റ്.
യോഗ്യതകൾ : കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ,കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ. കേന്ദ്ര സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങൾ ഏതിൽ നിന്നെങ്കിലും പ്ലംബർ ജോലിയിൽ ഒരു വർഷത്തിൽ കുറയാത്ത ജോലി പരിചയം: മേൽ പ്രവൃത്തിപരിചയം അപ്രെന്റിസ്ഷിപ്പിനു പുറമെയുള്ളതായിരിക്കണം.
പ്രായം:അപേക്ഷകർ 2025 വയസ്സ് ജനുവരി 1 നു 50കഴിയാത്തവരായിരിക്കണം.
ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.
ഒഴിവുകൾ : 1. (ഒന്ന്).
വേതനവും നിയമന കാലാവധിയും കരാർ അടിസ്ഥാനത്തിൽ 1 വർഷത്തേക്കാണ് നിയമനം.
പ്രതിമാസ കരാർ വേതനം 21,070/- രൂപയായിരിക്കും.
അസിസ്റ്റൻറ് പമ്പ് ഓപ്പറേറ്റർ
യോഗ്യതകൾ: വിദ്യാഭ്യാസ യോഗ്യത : കുറഞ്ഞത് എസ്. എസ് .എൽ.സി. അഥവാ തത്തുല്യമായ യോഗ്യത
യോഗ്യതകൾ : (1) കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകൾ,
കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര സംസ്ഥാന
സ്വയംഭരണ സ്ഥാപനങ്ങൾ ഏതിൽ നിന്നെങ്കിലും പമ്പിങ് പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്ന ജോലിയിൽ ഒരു വർഷത്തിൽ കുറയാത്ത ജോലി പ്രവൃത്തിപരിചയം അപ്രെന്റിസ്ഷിപ്പിനു പരിചയം. പുറമെയുള്ളതായിരിക്കണം..
പ്രതിമാസ കരാർ വേതനം 19310/- രൂപയായിരിക്കും.
ജോലി ജൂനിയർ അസിസ്റ്റൻറ് (അക്കൗണ്ട്സ്)
യോഗ്യതകൾ: വിദ്യാഭ്യാസ യോഗ്യത : ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സ‌് വിഷയത്തിൽ ലഭിച്ച ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
മറ്റു യോഗ്യതകൾ : കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകാരമുള്ള
ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും എം. എസ്. ഓഫീസിൽ (MS Office)
ലഭിച്ചിട്ടുള്ള ഡിപ്ലോമ/സർട്ടിഫിക്കറ്റ്
വയസ്സ അപേക്ഷകർ 2025 ജനുവരി 1 നു 36 കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ അനുവദനീയമായ ഇളവുകൾ ലഭ്യമാകും.
ജോലി : ജൂനിയർ അസിസ്റ്റൻറ്
യോഗ്യതകൾ:വിദ്യാഭ്യാസ യോഗ്യത : ഒരു അംഗീക്യത യൂണിവേഴ്സിറ്റിയിൽ നിന്നും
ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
മറ്റു യോഗ്യതകൾ :
(1) കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകാരമുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും എം. എസ്. ഓഫീസിൽ (MS Office) ലഭിച്ചിട്ടുള്ള ഡിപ്ലോമ/സർട്ടിഫിക്കറ്റ്
പ്രായം: അപേക്ഷകർ 2025 ജനുവരി 1 m 36 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ അനുവദനീയമായ ഇളവുകൾ ലഭ്യമാകും. പ്രതിമാസ കരാർ വേതനം 22,240/- രൂപയായിരിക്കും.
പൊതുവായ വിവരങ്ങൾ:
1. ഓരോ തസ്തികക്കുമുള്ള വിദ്യാഭ്യാസ യോഗ്യതകൾ, മുൻ ജോലി പരിചയം, പ്രായപരിധി, കരാർ വേതനം, നിയമന കാലാവധി ശാരീരിക യോഗ്യതകൾ, മെഡിക്കൽ സ്റ്റാൻഡേർഡ്‌സ്, അപേക്ഷ ഫോറം എന്നിവ പ്രത്യേകമായി ഈ പരസ്യത്തോടൊപ്പം ചേർത്തിട്ടുണ്ട്
2. തെരഞ്ഞെടുപ്പ് രീതി. അപേക്ഷരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരിൽ നിന്നും അഭിമുഖത്തിന്റെ യും പ്രാക്ടിക്കൽ ടെസ്റ്റ് ആവശ്യമുള്ള തസ്തികകളിൽ ആയതിന്റെയും അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും
3. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ: മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, ആവശ്യമായ തസ്തികകകളിൽ മേൽ സർട്ടിഫിക്കറ്റുകൾ നിയമന സമയത്തു മാത്രം ഹാജരാക്കിയാൽ മതിയാകും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓരോ തസ്തികക്കുമുള്ള അപേക്ഷ
ഫോറം ഈ പരസ്യത്തിന്റെ അനുബന്ധമായി. കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം പത്ര മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സിൽ അയക്കണം. അപേക്ഷകൾ നേരിട്ടും
thrissur zoologicalpark@gmail.com എന്ന
ഇ-മെയിലിലും സ്വീകരിക്കുന്നതാണ്. സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം.
അപേക്ഷ അയക്കേണ്ട വിലാസം
ഡയറക്ടർ
തൃശ്ശൂർ സുവോളജിക്കൽ പാർക്ക്
പുത്തൂർ പി. ഓ കുരിശുമൂലക്കു സമീപം 8-680014,കേരളം
E-mail:thrissurzoologicalpark@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16-08-2025 വൈകുന്നേരം 5 മണിവരെ. യാണ് എല്ലാ തസ്തികക്കുമുള്ള അവസാന സമയം താമസിച്ചു ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണ വശാലും സ്വീകരിക്കുന്നതല്ല.
Join the conversation