സ്വീപ്പർ മുതൽ നിരവധി ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി

സ്വീപ്പർ മുതൽ നിരവധി ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി

കരണി സഹകരണ പരിശീലന കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആൺ/പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യതയുള്ള 18 നും 50 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ സെപ്റ്റംബർ മൂന്നിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. ഫോൺ- 04936 293775

ജൂനിയർ റസിഡന്റ് ഒഴിവ്
കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ജൂനിയർ റസിഡന്റ് പ്രോഗ്രാമിൽ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിസിഐ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിവിഎസ്‌സി ആൻഡ് എഎച്ച് ബിരുദമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ അഭിലഷണീയം. അപേക്ഷകൾ https://forms.gle/3g15LDFfF1QNbtnt8 എന്ന ഗൂഗിൾ ഫോം മുഖേന സെപ്റ്റംബർ 8 വൈകിട്ട് 3 ന് മുൻപ് നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2435246, www.ksvc.kerala.gov.in

അക്രഡിറ്റഡ് എഞ്ചിനീയർ നിയമനം

കുന്ദമംഗലം ബ്ലോക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എഞ്ചിനീയർ അവധിയിൽ പ്രവേശിച്ചതിനാൽ ആറ് മാസത്തേക്ക് താത്കാലിക കരാർ നിയമനം നടത്തുന്നു. യോഗ്യത: സിവിൽ/അഗ്രിക്കൾച്ചറൽ ബിരുദം. 

അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ അഭിമുഖത്തിനെത്തണം. 
ഫോൺ: 0495 2800276

താൽക്കാലിക നിമയനം
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിലവിലുള്ളതും പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്തതുമായ ഒരു ക്ലറിക്കൽ ഒഴിവിലേയ്ക്കും മറ്റൊരു പ്രീതീക്ഷിത ക്ലറിക്കൽ ഒഴിവിലേയ്ക്കുമായി യോഗ്യതകളുള്ളവരെ തിരുവനനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന വകുപ്പ് ഡയറക്ടറേറ്റിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടോ ഇ മെയിൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 9.

വനിത കരാട്ടെ ട്രെയിനർ
വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകാൻ അംഗീകൃത വനിതാ ട്രെയിനർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് കൗൺസിൽ രജിസ്ട്രേഷനുള്ള ട്രെയിനർമാർ പരിശീലനത്തിന് ഒരു കുട്ടിക്ക് ഒരു ക്ലാസിന് ഈടാക്കുന്ന നിരക്ക് രേഖപ്പെടുത്തണം. ഉദ്യോഗാർത്ഥികൾ ട്രെയിനർ കോഴ്സ് പൂർത്തീകരിച്ച രേഖകളുമായി സെപ്റ്റംബർ ഒന്നിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. ഫോൺ-04936 255223.
My name SUJITH KUMAR PALAKKAD