ഓഫീസ് അറ്റൻഡൻ്റ് മുതൽ മഹാരാജാസ് കോളേജിൽ താത്കാലിക നിയമനം.
ഓഫീസ് അറ്റൻഡൻ്റ് മുതൽ മഹാരാജാസ് കോളേജിൽ താത്കാലിക നിയമനം.
ഓഫീസ് അറ്റൻഡൻ്റ്,ഡാറ്റ എൻട്രി ഓപ്പറേറ്റർ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തുടങ്ങി നിരവധി ജോലി ഒഴിവുകൾ:
എറണാകുളം മഹാരാജാസ് (ഓട്ടോണമസ് ) കോളേജിൽ താത്കാലിക നിയമനം.
എറണാകുളം മഹാരാജാസ് (ഓട്ടോണമസ് ) കോളേജ് പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് കരാർ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത വിവരങ്ങൾ
▪️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ളിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
▪️ഡാറ്റ എൻട്രി ഓപ്പറേറ്റർ,
അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം /ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
▪️ഓഫീസ് അറ്റ൯ഡൻ്റ്
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം.
രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം jobs@maharajas.ac.in ഇ മെയിലിലേക്ക് അയക്കണം.
Join the conversation