ബീച്ചുകളിൽ ദിവസ ശമ്പളത്തിൽ ലൈഫ് ഗാർഡ് ആവാൻ അവസരം;വിവിധ ജില്ലകളിൽ ജോലി
വിനോദ സഞ്ചാരവകുപ്പിന് കീഴിൽ ലൈഫ് ഗാർഡ് ആവാൻ അവസരം;വിവിധ ജില്ലകളിൽ ജോലി
kerala tourism lifeguard job recruitment 2025 Apply Now; വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു. ദിവസ വേതനത്തിലാണ് നിയമനം നടക്കുന്നത്. പുരുഷന്മാർക്കാണ് ഈ ജോലി അവസരം വന്നിട്ടുള്ളത്. കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിലെക്കാണ് ഇപ്പോൾ ലൈഫ് ഗാർഡുമാരെ നിയമിക്കുന്നത്, വിവിധ ബീച്ചുകളിൽ ആയാണ് നിയമനം.
ഒഴിവുകൾ /ജില്ലാ /യോഗ്യത /വിവരങ്ങൾ ചുവടെ നൽകുന്നു
ഒഴിവ്: 4 (കണ്ണൂർ-2, മലപ്പുറം-2)
വിഭാഗം 1-ഫിഷർമാൻ _ ഏഴാം ക്ലാസ് പാസായിരിക്കണം. ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽനിന്ന് കടലിൽ നീന്താൻ അറിയാവുന്ന ആളാണെന്നും ഫിഷർമാനാണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
വിഭാഗം : 2 -ജനറൽ എസ്എസ്എൽസി. സ്കൂൾ, കോളേജ് മത്സരങ്ങളിൽ നീന്തലിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിരിക്കണം. കടലിൽ നീന്താൻ അറിയണം.
വിഭാഗം: 3- എക്സ് നേവി- എസ്എ സ്എൽസി, നാവിക സേനയിൽ 15 വർഷത്തെ സേവനം.
ശാരീരിക യോഗ്യത: ഉയരം -5 അടി 5 ഇഞ്ച്, നെഞ്ചളവ്: 80-85 സെമീ,
പ്രായം: 18-35 (നാവിക സേനയിൽനിന്ന് വിരമിച്ചവർക്ക് ഉയർന്ന പ്രായ പരിധിയിൽ അഞ്ച് വർഷത്തെ ഇളവുണ്ട്).
അപേക്ഷ: പൂരിപ്പിച്ച അപേക്ഷയും ഓരോ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും ഫിറ്റ്നസ് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും സഹിതം താഴെ കൊടുത്ത അഡ്രസ്സിൽ തപാലായി അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 27(5PM)വരെ.
അപേക്ഷിക്കേണ്ട വിലാസം:
ജോയിന്റ് ഡയറക്ടർ, റീജണൽ ഓഫീസ്, സ്റ്റേഷൻ, കോഴിക്കോട്-673020.
http://www.keralatourism.gov.in/career
കൂടുതൽ വിവരങ്ങൾക്കായി മുകളിൽ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക
Join the conversation