ഇന്ത്യൻ സ്പെയ്‌സ് റിസർച്ച് ഓർഗ നൈസേഷന് കീഴിൽ ജോലി ഒഴിവുകൾ
ഇന്ത്യൻ സ്പെയ്‌സ് റിസർച്ച് ഓർഗ നൈസേഷന് കീഴിൽ ജോലി ഒഴിവുകൾ:ISRO-NRSC 96 അപ്രന്റീസ് ഒഴിവുകൾ
ഇന്ത്യൻ സ്പെയ്‌സ് റിസർച്ച് ഓർഗ നൈസേഷന് കീഴിൽ ഹൈദരാ ബാദിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കു മാണ് ജോലി അവസരം.
ഒരു വർഷത്തെ പരിശീലനത്തിന് 96 പേരെയാണ് തിരഞ്ഞെടുക്കുക.
ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവ്- 11 (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂ ണിക്കേഷൻ എൻജിനീയറിങ്-2, കംപ്യൂട്ടർ സയൻസ് എൻജിനീ യറിങ്-2, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറി ങ്-3, സിവിൽ എൻജിനീയറിങ്-1, മെക്കാനിക്കൽ എൻജിനീയറിങ്-1, ലൈബ്രറി സയൻസ്-2).
യോഗ്യത: ബിഇ/ ബിടെക്/ബാച്ചിലർ ഓഫ് ലൈബ്രറി സയൻസ്.
ഗ്രാജുവേറ്റ് അപ്രൻറിസ് (ജനറൽ സ്ട്രീം): ഒഴിവ്-30 (ആർട്സ്-10, സയൻസ്-10, കൊമേഴ്‌സ്-10)
യോഗ്യത: ബി.എ/ ബിഎസ്‌സി ബികോം.
ടെക്നീഷ്യൻ അപ്രന്റിസ്
ഒഴിവ്-55 (എൻജിനീയറിങ് വിഷയങ്ങൾ -30, കൊമേഴ്‌സ്യൽ പ്രാക്ടീസ്-25).
യോഗ്യത: ഡിപ്ലോമ.
അപേക്ഷ: ഓൺലൈനായി
അപേക്ഷിക്കണം.
അവസാന തീയതി: സെപ്റ്റം ബർ 11.
വിശദ വിവരങ്ങൾക്ക് www.nrsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2.ആരോഗ്യ കേരളം ഇടുക്കിയിലേക്ക് ഓഡിയോളജിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എം ആന്റ് ഇ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍,സീനിയര്‍ ട്രീറ്റ്മെന്റ് ലാബ് സൂപ്പര്‍വൈസര്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി ആഗസ്റ്റ് 27 ന് വൈകിട്ട് നാല് വരെ അപേക്ഷിക്കാം.
യോഗ്യതയും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല.
ഫോണ്‍: 04826232221, 7994926081.
Join the conversation