സ്പോർട്സ് സ്കൂളുകളിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനം
സ്പോർട്സ് സ്കൂളുകളിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനം
കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്പോർട്സ് സ്കൂളായ തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ കോച്ചസ്,അസിസ്റ്റന്റ് കോച്ചസ്, സ്ട്രെങ്ത് ആൻഡ് കണ്ടിഷനിംഗ്, മെന്റർ കം ട്യൂട്ടർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയും മതിയായ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
ഫോറം dsya.kerala.gov.in ൽ ലഭ്യമാണ്. 16ന് വൈകിട്ട് 5ന് മുമ്പായി ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: dsya.kerala.gov.in,
ഫോൺ :0471 2326644.
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ആഗസ്റ്റ് 12ന്
രാവിലെ 11 മണി മുതല്‍ 12 മണി വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ (ജില്ലാകോടതി പാലത്തിന് സമീപം) നടക്കും.വെറ്ററിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് അവശ്യ യോഗ്യത.
വെറ്ററിനറി ഒബ്‌സ്ട്രറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നിവ അഭിലഷണീയ യോഗ്യതയാണ്.
ഫോണ്‍: 0477-2252431.
Join the conversation