ഡ്രൈവർ ഓഫീസ് അറ്റൻഡർ മുതൽ കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി

ഡ്രൈവർ ഓഫീസ് അറ്റൻഡർ മുതൽ കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി
ഡ്രൈവർ കം ഓഫീസ് അറ്റൻഡർ,ബോട്ട് ഡ്രൈവർ,അസിസ്റ്റന്റ് പ്രൊഫസ്സർ, വെറ്റിനറി സർജൻ,നിഷ്-ൽ വിവിധ ഒഴിവുകൾ, ട്യൂട്ടർ, ട്രേഡ്സ്മാൻ മാൻ തുടങ്ങിയ നിരവധി ഒഴിവുകൾ

ഡ്രൈവർ കം ഓഫീസ് അറ്റൻഡർ
കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 6 മാസത്തേക്കാണ് നിയമനം. എസ്.എസ്.എൽ.സി പാസ്സായിരിക്കണം, എൽ.എം.വി ലൈസൻസ് ഉണ്ടാവണം, സർക്കാർ / ഇതര സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠി/ച്ചവരായിരിക്കണം.

 ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും ആഗസ്റ്റ് 30ന് വൈകുന്നേരം 5 മണിക്കകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

2.ബോട്ട് ഡ്രൈവർ നിയമനം
കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ (കെ.എച്ച്.റ്റി.സി) കക്കയം യൂണിറ്റിൽ ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) ജൂലൈ 28ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ (നമ്പർ: KHTC/CMD/07/2025) ഭേദഗതി വരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ ആഗസ്റ്റ് 25 വൈകിട്ട് 5നകം ലഭിക്കണം. 
വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.

3. അസിസ്റ്റന്റ് പ്രൊഫസ്സർ വാക്-ഇൻ-ഇന്റർവ്യൂ.
പൂജപ്പുര എൽ.ബി.എസ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ആഗസ്റ്റ് 22ന് രാവിലെ 9.30ന് കോളേജിൽ വെച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും, സംവരണ ആനുകൂല്യങ്ങളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9495230874.

4.വിവരാവകാശ കമ്മീഷണറുടെ ഒഴിവ്
സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ (ഭേദഗതി) നിയമം 2019-എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ തുടങ്ങിയ വിവരങ്ങൾ സഹിതം സെപ്റ്റംബർ 16 വൈകിട്ട് 5 മണിക്കകം സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001  വിലാസത്തിലോ gadcdnslc@gmail.com ലേക്കോ അപേക്ഷ അയയ്ക്കണം.

 കൂടുതൽ വിവരങ്ങളും അപേക്ഷിക്കുവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്.

5. വെറ്റിനറി സർജൻ ഒഴിവ്
പത്തനംതിട്ട ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ എം.എസ്.യു പി.ജി വെറ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 01.01.2025 ന് 60 വയസ് കവിയാൻ പാടില്ല. എം വി എസ് സി (സർജറി) യോഗ്യതയും കെ എസ് വി സി രജിസ്ട്രേഷനും എൽ എം വി ലൈസൻസും വേണം.

 മലയാളം ഭാഷ അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 25 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

6.നിഷ്-ൽ വിവിധ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് അസിസ്റ്റന്റ്, ക്ലിനിക്കൽ സൈക്കോളോജിസ്റ്റ്/ ലക്ചറർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30 വൈകുന്നേരം 5 മണി വരെ. കൂടുതൽവിവരങ്ങൾക്ക്: http://nish.ac.in/careers

7. ട്യൂട്ടർ അഭിമുഖം
വയനാട് സർക്കാർ നഴ്‌സിംഗ് കോളേജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള 2 ഒഴിവുകളിലേക്ക് പ്രതിമാസം 25000 രൂപ ഏകീകൃത ശമ്പളത്തിൽ 2025-26 അധ്യയന വർഷത്തേക്ക് താല്കാലിക നിയമനത്തിന് ആഗസ്റ്റ് 26 ന് അഭിമുഖം നടക്കും. എം.എസ്.സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം രാവിലെ 10.30 ന് വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.

8. ട്രേഡ്സ്മാൻ അഭിമുഖം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വകുപ്പിൽ ട്രേഡ്സ്മാൻ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇൻസ്ട്രുമെന്റേഷനിൽ ഐ.ടി.ഐ / തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 21 രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.
My name SUJITH KUMAR PALAKKAD