കെൽട്രോണിൽ നിരവധി ജോലി ഒഴിവുകൾ|keltron Job vacancy Apply Now
കെൽട്രോണിൽ നിരവധി ജോലി ഒഴിവുകൾ|keltron Job vacancy Apply Now
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KELTRON) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം (ചിലപ്പോൾ രണ്ട് വർഷം കൂടി നീട്ടിയേക്കാം) കെൽട്രോണിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഓഗസ്റ്റ് 30 ആണ്. പരമാവധി ഷെയർ ചെയ്യുക.
ടെക്നിക്കൽ അസിസ്റ്റന്റ്, ഒഴിവ്: 2,
ശമ്പളം: 20,000-21,000 രൂപ, യോഗ്യത: 60 ശതമാനം മാർക്കോടെ ഫുൾടൈം ത്രിവത്സര ഡിപ്ലോമ (മെക്കാനിക്കൽ/തത്തുല്യം).
ഒരു വർഷ പ്രവൃത്തിപരിചയം.
പ്രായം: 36 വയസ്സ് കവിയരുത്
സീനിയർ എൻജിനീയർ, ഒഴിവ്: 5,
ശമ്പളം: 23,500-32,000 രൂപ, യോഗ്യത: 60 ശതമാനം മാർക്കോടെ ബിടെക്/ബിഇ (മെക്കാനിക്കൽ/ഇലക്ട്രോ ണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/തത്തുല്യം). മൂന്ന് വർഷ പ്രവൃത്തിപരിചയം.
പ്രായം: 36 വയസ്സ് കവിയരുത്.
എൻജിനീയർ, ഒഴിവ്: 10,
ശമ്പളം: 21,000-27,500 രൂപ,
യോഗ്യത: 60 ശതമാനം മാർക്കോടെ ബിടെക്/ബിഇ(മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രികൽ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്മുണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ഐടി/ തത്തുല്യം).
ഒരു വർഷ പ്രവൃത്തിപരിചയം.
പ്രായം: 36 വയസ്സ് കവിയരുത്.
ഓപ്പറേറ്റർ, ഒഴിവ്: 2,
ശമ്പളം: 19,000-20,000 രൂപ, യോഗ്യത: 60 ശതമാനം മാർക്കോടെ ഐടിഐ (ഫിറ്റർ/ഇ-മെക്ക്). ഒരു വർഷ പ്രവൃത്തി പരിചയം. പ്രായം: 36 വയസ്സ് കവിയരുത്.
എഴുത്തുപരീക്ഷ/സ്ലിൽ ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച എന്നിവയുടെ
അടിസ്താനത്തിൽ ആയിരിക്കും നിയമനം.
എങ്ങനെ അപേക്ഷ നൽകാം
കെൽട്രോണിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഓഗസ്റ്റ് 30 ആണ്.. വെബ്സൈറ്റ്: keltron.org
Join the conversation