Search Kerala & Gulf Jobs

മലബാർ ക്യാൻസർ സെന്ററിൽ ജോലി ഒഴിവുകൾ|MCC August Vacancy Apply Now

മലബാർ ക്യാൻസർ സെന്ററിൽ ജോലി ഒഴിവുകൾ|MCC August Vacancy Apply Now 2025

മലബാർ കാൻസർ സെൻ്ററിൽ (MCC) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ അവസരം വന്നിട്ടുണ്ട്,താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി, യോഗ്യത ഉൾപ്പെടെ ഉള്ള വിവരങ്ങൾ വായിച്ച ശേഷം ലാസ്റ്റ് ഡേറ്റ് ന് മുൻപായി അപേക്ഷിക്കുക.

ജോലി: റെസിഡന്റ്റ് സ്റ്റാഫ് നഴ്സ്, ഒഴിവ്: 10, ശമ്പളം: 20,000 രൂപ, 
യോഗ്യത: ബിഎസ്‌സി നഴ്സിങ്/ജിഎൻഎം/ഓങ്കോളജി കൗൺസിലിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ. കെഎൻഎംസി രജി സ്ട്രേഷൻ. പ്രായം: 30 വയസ്സ്, കവിയരുത്.

തസ്തിക: സിസ്റ്റം അനലിസ്റ്റ് ട്രെയിനി, ഒഴിവ്: 1, ശമ്പളം: 18,000 രൂപ, 
യോഗ്യത: എംസിഎ/എംഎസി കംപ്യൂട്ടർ സയൻസ് റെഗുലർ). പ്രായം: 30 വയസ്സ് കവിയരുത്.

തസ്തിക: റെസിഡൻ്റ് ഫാർമസിസ്റ്റ്, ഒഴിവ്: 1, ശമ്പളം: 15,000 രൂപ (ഡിപ്ലോമ), 17,000 രൂപ (ബിരുദം). 
യോഗ്യത: ഡിഫാം/ബിഫാം. പ്രായം: 30 വയസ്സ് കവിയരുത്.

തസ്തിക: ഫിസിയോതെറാപ്പിസ്റ്റ്, 
ഒഴിവ്: 1, ശമ്പളം: 23,300 രൂപ, 
യോഗ്യത: ബിപിടി. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ മൂന്നുവർഷ പ്രവൃത്തിപരിചയം. അല്ലെങ്കിൽ എംപിടി മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ടു വർഷ പ്രവൃത്തിപരിചയം. 
പ്രായം: 36 വയസ്സ് കവിയരുത്.

തസ്തിക: അസിസ്റ്റൻ്റ് ഫാർമസിസ്റ്റ്, ഒഴിവ്: 1, ശമ്പളം: 20,100 രൂപ, 
യോഗ്യത: ഡിഫാം/ബിഫാം. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജി സ്ട്രേഷൻ സർട്ടിഫിക്കറ്റ്. 
പ്രായം: 36 വയസ്സ് കവിയരുത്.

മറ്റ് തസ്തികളും ഒഴിവും
ജൂനിയർ റിസർച്ച് ഫെലോ-1, ബ്ലഡ് ബാങ്ക് ലാബ് ടെക്നീഷ്യൻ-1, ബയോമെഡിക്കൽ എൻജിനീയർ-1, സ്റ്റാഫ് നഴ്സ്-2, ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ-1.

അപേക്ഷ : എംസിസി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന ഓഗസ്റ്റ് 30 (12 PM). വെബ്സൈറ്റ്: https://mcc.kerala.gov.in/career