കിഫ്ബിയില്‍ നിരവധി ജോലി ഒഴിവുകള്‍; 35 വയസാണ് പ്രായപരിധി; ഉടനെ അപേക്ഷിച്ചോളൂ
കിഫ്ബിയില്‍ നിരവധി ജോലി ഒഴിവുകള്‍; 35 വയസാണ് പ്രായപരിധി; ഉടനെ അപേക്ഷിച്ചോളൂ
കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് കിഫ്ബിയില്‍ താല്‍ക്കാലിക കരാര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ വിളിച്ചു. കിഫ്ബിയുടെ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിങ്ങില്‍- ഇന്‍സ്‌പെക്ഷന്‍ എഞ്ചിനീയര്‍ (സിവില്‍) റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം.
തസ്തികയും ഒഴിവുകളും
കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിങ്ങില്‍- ഇന്‍സ്‌പെക്ഷന്‍ എഞ്ചിനീയര്‍ (സിവില്‍) റിക്രൂട്ട്‌മെന്റ്.ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.
+++++++++++
പ്രായപരിധി വിവരങ്ങൾ.
35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.09.2025 അടിസ്ഥാനമാക്കി കണക്കാക്കും
യോഗ്യത വിവരങ്ങൾ
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിടെക് (സിവില്‍) സര്‍ട്ടിഫിക്കറ്റ്.
പ്രോജക്ട് എക്‌സിക്യൂഷന്‍/ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് മേഖലയില്‍ ജോലി ചെയ്തുള്ള 05 വര്‍ഷത്തെ പരിചയം.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് കിഫ്ബി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കണം.
+++++++++++
വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ബട്ടണ്‍ ക്ലിക് ചെയ്ത് അപേക്ഷിക്കണം.
പരമാവധി ഷെയർ ചെയ്യുക.
Join the conversation