ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് ജോലി അവസരം

ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് ജോലി അവസരം

ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി 
അസിസ്റ്റന്റ് (മോട്ടോർ ട്രാൻസ്പോർട്ട്) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 455 ഒഴിവുണ്ട്. രാജ്യത്തെ 37 സബ്സിഡിയറി ബ്യൂറോകൾക്കു കീഴിലാണ് ഇത്രയും ഒഴിവുകൾ നിലവിൽ വന്നിട്ടുള്ളത്. 
ഇതിൽ ഒൻപത് ഒഴിവാണ് 
(ജനറൽ-7, ഒബിസി-2) തിരുവനന്തപുരം സബ്സിഡിയറി ബ്യൂറോ യ്ക്കുകീഴിലുള്ളത്.

ഡ്രൈവിങ് അറിയുന്നവർക്കാണ് അവസരം.
ശമ്പളം: 21,700-69,100 രൂപ. 
കൂടാതെ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം തുക സെക്യൂരിറ്റി അലവൻസായും ലഭിക്കും.

യോഗ്യത വിവരങ്ങൾ
പത്താം ക്ലാസ് വിജയം,മോട്ടോർകാർ ഓടിക്കുന്നതിനുള്ള (എൽഎംവി). ലൈസൻസും ലൈസൻസെ ടുത്തശേഷം ഒരുവർഷത്തെ ഡ്രൈവിങ് പരിചയവും. വാഹനങ്ങളുടെ ചെറിയ കേടുപാടുകൾ തീർക്കാനും അറിയണം. 
അപേക്ഷിക്കുന്നത് ഏത് സംസ്ഥാനത്തേക്കാണോ ആ സംസ്ഥാനത്തെ താമസ ക്കാരനാണെന്ന് തെളിയിക്കുന്ന ഡൊമിസൈൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

പ്രായം: 2025 സെപ്റ്റംബർ 28-ന് 18-27 വയസ്സ്. ഉയർന്ന പ്രാ യപരിധിയിൽ എസ‌ി, എസ്ട‌ി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിധവകൾക്കും പുനർ വിവാഹിതരാവാത്ത വിവാഹ മോചിതകൾക്കും അർഹമായ ഇളവുകൾ ലഭിക്കും.

ഫീസ്: എല്ലാ അപേക്ഷകരും പ്രോസസ്സിങ് ചാർജായ 550 രൂപ അടയ്ക്കണം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെടുന്ന പുരുഷന്മാർ ഇതിനുപുറമേ പരീക്ഷാഫീസായ 100 രൂപകൂടി അടയ്ക്കണം. ഓൺലൈനായും ജനറേറ്റ് ചെയ്ത ചലാൻ മുഖേന എസ്ബിഐ ബ്രാഞ്ചുകളിൽ പണമായും ഫീസടയ്ക്കാം

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങളുൾപ്പെടെ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.in, www.ncs.gov. in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഇതേ വെബ്സൈറ്റുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്.

My name SUJITH KUMAR PALAKKAD